Breaking News

സഹപാഠികൾക്ക് കൈത്താങ്ങായി വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സിലെ കുട്ടി പോലീസും ജനമൈത്രി പോലീസും വൈദ്യുതി എത്തിച്ച് ഓൺലൈൻ പഠന സൗകര്യമൊരുക്കി


വെള്ളരിക്കുണ്ട് : ചോർന്നോലിക്കുന്ന ഓല കുടിലിൽ കഴിയുമ്പോഴും പഠിക്കാൻ മിടുക്കരായ കുട്ടികൾക്ക് ഓൺലൈൻ സൗകര്യത്തിനായി ടെലി വിഷൻ നൽകി കുട്ടി പോലീസ്.

വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹൈസ്‌കൂളിലെ എട്ടാം തരത്തിലും ഒൻപതിലും  പഠിക്കുന്ന പ്ലാച്ചിക്കരയിലെ രണ്ട് കുട്ടികൾക്കാണ് സ്റ്റുഡന്റ് പോലീസും വെള്ളരിക്കുണ്ട് ജന മൈത്രി പോലീസും ടെലിവിഷൻ എത്തിച്ചു നൽകിയത്.

പ്ലാചിക്കര കോളനിയിലെ പതിനൊന്നു സെന്റ് ഭൂമിയിലെ ഓല കുടിലിൽ ദുരിതങ്ങൾ കൂട്ടി കിഴിച്ചു അത് മറ്റുള്ളവരെ അറിയിക്കാതെ അടുത്തുള്ള വീടുകളിലും മറ്റും പോയി  മിടുക്കരായായി പഠിച്ചു വരികയായിരുന്നു രണ്ടു പേരും.


ഓൺ ലൈൻ പഠനത്തിന് പ്രയാസം നേരിടുന്ന കുട്ടിക്കളെ കണ്ടെത്തുന്നതിനിടയിലാണ് വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹൈസ്‌കൂളിലെ മിടുക്കരായ ഈ രണ്ട് വിദ്യാർത്ഥികളെ സ്റ്റുഡന്റ് പോലീസ് കണ്ടെത്തുന്നത്.


തങ്ങളുടെ കൂട്ടുകാർ അനുഭവിക്കുന്ന പ്രയാസം ഉടൻ പരിഹരിക്കാൻ ഇവർ മുന്നിട്ടിറങ്ങി. ആദ്യംപൊളിഞ്ഞു വീഴാറായ വീടിനോട് ചേർന്ന് വൈദ്യുതി കണക്ഷൻ എടുക്കുന്നതിന് സംവിധാനം ഒരുക്കി. തൊട്ടു പിന്നാലെ വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന്റെ സഹായത്തോടെ കുട്ടി പോലീസ് മേധാവികൾ രണ്ടു പേർക്കും ടെലി വിഷനും കേബിൾ കണക്ഷനുമായും എത്തു കയായിരുന്നു.


ബളാൽ പഞ്ചായത്ത്‌ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അലക്സ് നെടിയകാലയും വെള്ളരിക്കുണ്ട് ജനമൈത്രി പോലീസിന് വേണ്ടി എസ്. ഐ. റജി കുമാറും ടെലിവിഷൻ കുട്ടികളുടെ രക്ഷിതാക്കൾക്ക് കൈമാറി.

സ്റ്റുഡന്റ് പോലീസ് ട്രൈനർ കൂടിയായ എ. എസ്. ഐ. വേണു.സിവിൽ പോലീസ് ഓഫീസർ സജിത് സ്റ്റുഡന്റ് പോലീസ് അധ്യാ പകൻ ജിമ്മിമാത്യു. അധ്യാപിക റാണി എം. ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

No comments