Breaking News

ആഗസ്റ്റ് 9ന് 1000 കേന്ദ്രങ്ങളിൽ സേവ്ഇന്ത്യ ധർണ്ണ സമരപരിപാടി വിജയിപ്പിക്കാൻ പരപ്പയിൽ യോഗം ചേർന്നു



പരപ്പ: മോഡി സർക്കാർ നീതി പാലിക്കുക, തൊഴിലാളി -കർഷക വിരുദ്ധ നിയമ ഭേദഗതികൾ പിൻവലിക്കുക, വൈദ്യുതി സ്വകാര്യവൽക്കരണം ഉപേക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ആഗസ്ത് 9ന് 1000 കേന്ദ്രങ്ങളിൽ ധർണ്ണ നടക്കും.

കർഷകസംഘം, കെഎസ്.കെ.ടി.യു, സി.ഐ.ടി.യു തൊഴിലാളി-കർഷക ഐക്യം സേവ്ഇന്ത്യ ധർണ്ണ വിജയിപ്പിക്കാൻ സംയുക്ത സംഘടനകളുടെ നേതൃത്വത്തിൽ പരപ്പയിൽ യോഗം ചേർന്നു തീരുമാനിച്ചു. പരപ്പ മേഖലയിൽ പത്ത് കേന്ദ്രത്തിൽ ധർണ്ണ നടത്താൻ തീരുമാനിച്ചു. പരപ്പ താഴെ പരപ്പ, പ്രതിഭാ നഗർ തുമ്പ, തോടൻചാൽ,കാരാട്ട്, പന്നിത്തടം,എ.കെ.ജി നഗർ, കുറുക്കുട്ടിപൊയിൽ, പുലിയംകുളം എന്നീ കേന്ദ്രങ്ങളിലെ ധർണ്ണ വിജയിപ്പിക്കും. യോഗത്തിൽ കെ.സതീശൻ, എ ആർ രാജു, വി.ബാലകൃഷ്ണൻ, ചന്ദ്രൻ പൈക്ക, കെ.നാരായണൻ എന്നിവർ സംസാരിച്ചു ടി.പി തങ്കച്ചൻ അദ്ധ്യക്ഷത വഹിച്ചു വിനോദ് പന്നിത്തടം സ്വാഗതം പറഞ്ഞു

No comments