Breaking News

സ്ക്കൂട്ടറിൽ ലോകം ചുറ്റാമെന്ന് തെളിയിച്ച വെസ്റ്റ്എളേരി നർക്കിലക്കാട്ടെ സഹോദരങ്ങൾക്ക് ജില്ലാ പഞ്ചായത്ത് അംഗത്തിൻ്റെ ആദരവ്


നർക്കിലക്കാട്: ലോകം ചുറ്റാൻ 110സിസി സ്കൂട്ടർ മതിയെന്ന് തെളിയിച്ച മലയോരത്തെ  സഹോദരന്മാരായ മനുരാജിനെയും നവീനെയും ജില്ലാ പഞ്ചായത്തംഗം ജോമോൻ ജോസ് വീട്ടിലെത്തി ആദരിച്ചു. ഈ സഹോദരൻമാരുടെ യാത്രകളെക്കുറിച്ച് അറിഞ്ഞ ജോമോൻ    വീട്ടിലെത്തി ആദരിയ്ക്കുക ആയിരുന്നു. ഇന്ത്യയിൽ  കാശ്മീർ അടക്കം  ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഇവർ സ്കൂട്ടറിൽ സന്ദർശിച്ചു കഴിഞ്ഞു. ഇനിയും അയൽ രാജ്യങ്ങൾ ഉൾപ്പെടെ ഒരുപാട് യാത്രകൾ സ്കൂട്ടറിൽ തന്നെ നടത്താനാണ് ഇവരുടെ ശ്രമം.2006 - 2011 കാലഘട്ടത്തിൽ 

വൈദ്യുതി മന്ത്രി ആയിരുന്ന

 എ കെ ബാലൻ്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന നർക്കിലക്കാട്ടെ .രാമചന്ദ്രൻ പ്രീത ദമ്പതികളുടെ മക്കളാണ് ഇരുവരും. കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി പി.കെ.രവി ,സി.വി.മാത്യു, രാജേഷ് തമ്പാൻ ,ഗീതാ സുരേഷ് ,സാറാമ്മ തരകൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.

No comments