Breaking News

തളിപ്പറമ്പ് പാലക്കയംതട്ട് വിനോദ സഞ്ചാര കേന്ദ്രത്തിലേക്ക് കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് വരുന്നു


 കണ്ണൂർ: പ്രശസ്തിയാർജിച്ച പാലക്കയംതട്ട് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്തുനിന്ന് കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസ് സർവീസ് തുടങ്ങുന്നു. ജോൺ ബ്രിട്ടാസ് എം.പി.യുടെ നിവേദനം പരിഗണിച്ച് ഗതാഗതമന്ത്രി ആന്റണി രാജു ഇതിന് ഉത്തരവിട്ടു.


സെപ്‌റ്റംബർ ആദ്യം സർവീസ് തുടങ്ങും. തെക്കും വടക്കുമുള്ള കുടിയേറ്റ കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന സർവീസ് കൂടിയാകുമിത്. നെടുങ്കണ്ടത്തുനിന്ന് രാവിലെ ആറിന് പുറപ്പെട്ട് രാത്രി 9.35-ന് പാലക്കയംതട്ടിൽ എത്തും. കോതമംഗലം -10.00, പെരുമ്പാവൂർ-10.30, തൃശ്ശൂർ-1.00, കോഴിക്കോട്-5.00, കണ്ണൂർ-7.45, തളിപ്പറമ്പ്-8.15, കുടിയാൻമല-9.20, പാലക്കയംതട്ട്-9.35 എന്നിങ്ങനെയാണ് സമയം. പിറ്റേന്ന് പുലർച്ചെ 5.10-ന് പാലക്കയംതട്ടിൽനിന്ന് പുറപ്പെട്ട് രാത്രി 7.55-ന് നെടുങ്കണ്ടത്ത് എത്തും.

No comments