Breaking News

വെള്ളരിക്കുണ്ട് കരാട്ടെ രഞ്ജിത്തിന്റെ കരവിരുതിൽ കളിമണ്ണിൽ വിരിയുന്നത് കമനീയ രൂപങ്ങൾ പരപ്പ ഗവ.സ്ക്കൂളിലെ നാലാം തരം വിദ്യാർത്ഥിയാണ് ഈ കുട്ടിശിൽപി


വെള്ളരിക്കുണ്ട്: ആന, മയിൽ, ഒട്ടകം.. മുതൽ ആമ, പക്ഷി പശുക്കിടാവുവരെ ഈ പത്ത് വയസുകാരൻ്റെ കുഞ്ഞുകൈകളിലുടെ ജീവൻ തുടിക്കുന്ന ശിൽപ്പങ്ങളായി മാറും.. 

ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ നാലാം ക്ലാസ്സ് വിദ്യാർത്ഥി രഞ്ജിത്ത് രമേശനാണ് ലോക്ഡൗൺ സമയത്ത് വീട്ടിലിരുന്ന് കളിണ്ണിലൂടെ വിവിധ രൂപങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനാവുന്നത്. ശാസ്ത്രീയമായി ശിൽപകല പഠിക്കാതെ സ്വന്തം ഭാവനയിലൂടെ ജന്മസിദ്ധമായി കിട്ടിയ കഴിവ് ഉപയോഗിച്ചാണ് ഈ കൊച്ചു മിടുക്കൻ്റെ ശിൽപ നിർമ്മാണം. പരപ്പ കാരാട്ടെ രമേശന്റെയും രജിതയുടെയും മകനായ രഞ്ജിത്തിന് രക്ഷിതാക്കളോടൊപ്പം കാരാട്ട് ചാലഞ്ചേഴ്സ് ക്ലബ്ബും  പ്രോത്സാഹനവുമായി ഒപ്പമുണ്ട്.

No comments