Breaking News

വെസ്റ്റ്എളേരി മൗക്കോട് പ്രവര്‍ത്തിക്കുന്ന"അയാസ് ചാരിറ്റി" നിർമ്മിച്ച് നൽകുന്ന സ്നേഹവീടിന് കട്ടിലവച്ചു


കുന്നുംകൈ: വെസ്റ്റ്എളേരി പഞ്ചായത്തിലെ മൌക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  "അയാസ് ചാരിറ്റി"  സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ കൈ പിടിച്ചുയര്‍ത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂങ്ങോട് സ്വദേശിക്ക് നിര്‍മിച്ചു നല്‍കുന്ന സ്നേഹ വീടിന്റെ   കട്ടില വെക്കല്‍ കര്‍മ്മം നടന്നു. പെരുമ്പട്ട  സൈനിയ്യ അറബി കോളേജ് ചെയര്‍മാന്‍ കുഞ്ഞബ്ദുള്ള ഹാജി കട്ടിലവെക്കൽ ചടങ്ങ് നിർവഹിച്ചു.  മൌകോട് ജുമാ മസ്ജിദ് ഖതീബ് നിസാർ ദാരിമി പ്രാർത്ഥന നടത്തി. ചടങ്ങിൽ വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്  ജാതിയില്‍ അസൈനാര്‍, സെക്രട്ടറി ദുല്‍കിഫിലി, ട്രഷറർ എ വി ഖാദര്‍, മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എം ഉമ്മര്‍,ശാഖ മുസ്ലിം ലീഗ് നേതാക്കളായ പി കെ കരീം,  എം അബൂബക്കർ. നിര്മാണ കമ്മിറ്റി ചെയര്‍മാന്‍ നാസര്‍ മൌകോട്, അയാസ് ചെയര്‍മാന്‍ ഹൈദര്‍ മൌകോട്, അയാസ് വൈസ് ചെയര്‍മാന്‍ ഖാദര്‍ ടീ എച്ച്,   അയാസ് കണ്‍വീനര്‍ അഷ്റഫ്, അയാസ് കോര്‍ഡിനേറ്റര്‍ അബ്ദുള്‍ റഹ്മാന്‍, അയാസ് പ്രതിനിധികളായ എം കെ സമദ്, സിദ്ധീക്, റാഷിദ് എം കെ , ശബീബ്, എം ടി  ഖാദർ നൗഫൽ എം കെ. അസീസ് പി, എന്നിവര്‍ പങ്കെടുത്തു.

No comments