Breaking News

അസംഘടിത തൊഴിലാളി ക്ഷേമനിധി ഓഫീസ് ജില്ലയിൽ സ്ഥാപിക്കണം: കെ.ആർ.എം.യു ജില്ലാ കമ്മറ്റി


കാത്തങ്ങാട് :പ്രാദേശിക പത്രപ്രവർത്തകരടക്കം അംഗമായിട്ടുള്ള അസംഘടിത തൊഴിലാളി ക്ഷേമ നിധി ഓഫീസ് കാസർകോട് ജില്ലയിൽ സ്ഥാപിക്കണമെന്ന് കേരള റിപോർട്ടേഴ്സ് ആന്റ് മീഡിയ പേഴ്സൺസ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ കണ്ണൂർ മാത്രമാണ് ഈ ഓഫീസ് ഉള്ളത്. അവിടെ ദിനംപ്രതി നൂറുകണക്കിന്  അപേക്ഷകളാണ് എത്തി കൊണ്ടിരിക്കുന്നത് ജീവനക്കാർ കുറവായതിനാൽ അവിടെ വിചാരിച്ചപോലെ കാര്യങ്ങൾ നടക്കുന്നില്ല. കാസർകോട് ജില്ലയിൽ നിന്ന് മാത്രം ദിവസേന അഞ്ഞൂറിലധികം അപേക്ഷകളാണ് കണ്ണൂർ ക്ഷേമനിധി ഓഫീസിലേക്ക് സമർപ്പിക്കുന്നത്. അപേക്ഷകളിൽ തീരുമാനമെടുക്കാൻ ഇതുമൂലം കാലതാമസം നേരിടുകയാണ്. അപേക്ഷകൻ കണ്ണൂരിലേക്ക് വരുന്നതിനും വലിയ യാത്രാ ചെലവും സമയനഷ്ടവും നേരിടേണ്ടി വരുന്നു. ജില്ലാ കമിറ്റി അഭിപ്രായപ്പെട്ടു. ജില്ലാ കമിറ്റി യോഗം സംസ്ഥാന സെക്രട്ടറി പീറ്റർ ഏഴിമല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി കെ. നാരായണൻ അധ്യക്ഷത വഹിച്ചു. മേഖലാ കമിറ്റി നേതാക്കളായ സുരേഷ് പയ്യങ്ങാനം ഉത്തരദേശം മുകുന്ദൻ ആലപ്പടമ്പൻ കേരള കൗമുദി വിജയൻ സർഗം മാധ്യമം, സുധീഷ് പുങ്ങംചാൽ, അനിൽ കെ.വി. മാതൃഭൂമി, തൃക്കരിപ്പൂർ പഞ്ചായത്തംഗവും മാധ്യമ പ്രവർത്തകനുമായ  ഫായിസ് ബീരിച്ചേരി, സംസ്ഥാന വൈസ് പ്രസിഡന്റ് ഉറുമീസ് തൃക്കരിപ്പൂർ, വിവി ഗംഗാധരൻ ചെറുവത്തൂർ ജനയുഗം, സുരേഷ് മടിക്കൈ, ജയരാജൻ കുണ്ടംകുഴി  സംസാരിച്ചു. കണ്ണൂർ ജില്ലാ കമിറ്റിയുമായി ചേർന്ന് ഒക്ടോബർ 2ന് മാധ്യമ ശിൽപ്പശാല നടത്താൻ തീരുമാനിച്ചു. സെപ്റ്റംബർ അവസാനവാരത്തിൽ പുതിയ ജില്ലാ കമിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യും. മുഴുവൻ മാധ്യമ പ്രവർത്തകരെയും യൂനിയനിൽ അംഗമാക്കാനും ക്ഷേമ നിധിയിലുൾപ്പെടുത്താനും തീരുമാനിച്ചു. സെപ്തംബർ 5 ന് കോഴിക്കോട് വെച്ച് നടക്കുന്ന സംസ്ഥാന കമിറ്റി യോഗത്തിൽ ജില്ലയിൽ നിന്ന് 5 പ്രതിനിധികളെ പങ്കെടുപ്പിക്കും. ജില്ലാ സെക്രട്ടറി ഏ.വി സുരേഷ് കുമാർ സ്വാഗതവും ട്രഷറർ ബാബു കോട്ടപ്പാറ നന്ദിയും പറഞ്ഞു

No comments