Breaking News

കാസര്‍കോട് വികസന പാക്കേജ്: വിദ്യാഭ്യാസ മേഖലയില്‍ പൂര്‍ത്തിയായത് 18.78 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍


സംസ്ഥാന സര്‍ക്കാറിന്റെ നൂറു ദിന പരിപാടികളുടെ ഭാഗമായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ വിദ്യാഭ്യാസ രംഗത്ത് പൂര്‍ത്തീകരിച്ചത് 18.78 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍. ജി.എച്ച്.എസ്.എസ് കൂളിയാടിന് രണ്ട് കോടി രൂപ മുതല്‍ മുടക്കി പുതിയ ക്ലാസ് മുറികള്‍ നിര്‍മ്മിച്ചു. 1.80 കോടി രൂപ മുതല്‍ മുടക്കി ഐ.ടി.ഐ കുറ്റിക്കോലിന് നിര്‍മ്മിച്ച അഡ്മിനിസ്ട്രേറ്റീവ് കം ക്ലാസ് മുറികളും പൂര്‍ത്തിയായി. തായന്നൂര്‍ ജി.എച്ച്.എസ്.എസിനും സി. കൃഷ്ണന്‍ നായര്‍ മെമ്മോറിയല്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിനും ജി.എച്ച്.എസ്.എസ് കമ്പല്ലൂരിനും ജി.യു.പി.എസ് അട്ക്കത്ത് ബയലിനും ജി.എച്ച്.എസ്.എസ് പാക്കത്തിനും ജി.എച്ച്.എസ്.എസ് തച്ചങ്ങാടിനും ജി.ഡബ്ല്യു.പി.എസ് ചെറുവത്തൂരിനും ജി.എച്ച്.എസ്.എസ് ചെര്‍ക്കള സെന്‍ട്രലിനും ജി.എച്ച്.എസ്.എസ് ആലമ്പാടിക്കും നിര്‍മ്മിച്ച കെട്ടിടങ്ങള്‍ ഉദ്ഘാടനത്തിനൊരുങ്ങി.

എന്‍മകജെ പഞ്ചായത്തിലെ ജി.എച്ച്.എസ്.എസ് പെഡ്രെക്കും മധൂര്‍ പഞ്ചായത്തിലെ ജി.ഡബ്ല്യൂ.എല്‍.പി.എസ് ഷിരിബാഗിലുവിനും കുമ്പള പഞ്ചായത്തിലെ ജി.എം.എല്‍.പി.എസ് ആരിക്കാടിക്കും പുത്തിഗെ പഞ്ചായത്തിലെ ജി.എല്‍.പി.എസ് കണ്ണൂരിനും കോടോം-ബേളൂര്‍ പഞ്ചായത്തിലെ ജി.എല്‍.പി.എസ് അട്ടക്കണ്ടത്തിനും കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ജി.യുപി.എസ് നാലിലക്കണ്ടത്തിനും അജാനൂര്‍ പഞ്ചായത്തിലെ ജി.യു.പി.എസ് വേലേശ്വരത്തിനും പിലിക്കോട് പഞ്ചായത്തിലെ ജി.യു.പി.എസ് ചന്തേരയ്ക്കും വിപുലീകരിച്ച അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

 

ആരംഭിക്കുന്നത് 8.2 കോടിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍


സര്‍ക്കാറിന്റെ നൂറു ദിന പരിപാടികളില്‍ ഉള്‍പ്പെടുത്തി 8.2 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികള്‍  ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്.  മഞ്ചേശ്വരം പഞ്ചായത്തിലെ ജി.വി.എച്ച്.എസ്.എസ് കുഞ്ചത്തൂരിനും എസ്.എ.ബി.എം.പി യു.പി സ്‌കൂള്‍ വിദ്യാഗിരിക്കും ജി.യു.പി.എസ് പടന്നയ്ക്കും ജി.എച്ച്.എസ്.എസ് പെരിയയ്ക്കും ജി.എല്‍.പി.എസ് വായക്കോടിനും എം.പി.എസ്.ജി.വി.എച്ച്.എസ്.എസ് ബെള്ളിക്കോത്തിനും ജി.യു.പി.എസ് പനങ്ങാടിനും ജി.എല്‍.പി.എസ് മൗക്കോടിനും അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായി നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കും. ജി.ജെ.ബി.എസ് മധൂറിനും എ.ജി.എച്ച്.എസ് കോടോത്തിനും വി.പി.പി.എം.കെ.പി.എസ് ജി.എച്ച്.എസ്.എസ് തൃക്കരിപ്പൂരിനും ജി.ഡബ്ല്യു.എല്‍.പി.എസ് മഞ്ചേശ്വരത്തിനും പുതിയ കെട്ടിടങ്ങളൊരുങ്ങും.

No comments