Breaking News

കോടോംബേളൂർ ഉദയപുരം ഭാഗത്ത് വളർത്തുമൃഗങ്ങൾ ചത്തൊടുങ്ങുന്ന സംഭവം; ജില്ലാ ജന്തുരോഗ നിവാരണ സെൽ ഉദ്യോഗസ്ഥർ പ്രദേശം സന്ദർശിച്ചു


ഒടയഞ്ചാൽ: ഉദയപുരം പണാംകോട് ഭാഗങ്ങളിൽ വളർത്തുമൃഗങ്ങൾ വ്യാപകമായി ചത്തൊടുങ്ങുന്ന സാഹചര്യത്തിൽ ജില്ലാ ജന്തുരോഗ നിവാരണ സെൽ ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും പ്രദേശം സന്ദർശിച്ചു.   ഉദയപുരം, പണാംകോട് പ്രദേശത്തെ വീടുകളിലെ ആട്, കോഴി, പൂച്ച എന്നിവയാണ് ചത്തത്. ജില്ലാ ജന്തുരോഗ നിവാരണ സെൽ കോഓർഡിനേറ്റർർ ഡോ.മഞ്ജു,

എപ്പിഡമോളജിസ്റ്റ് ഡോ.എം.ജെ.സേതു ലക്ഷ്മി, കാലിച്ചാനടുക്കം വെറ്ററിനറി സർജൻ ഡോ.ബ്ലസി സാം, ഉദയപുരം വെറ്റിനറി സബ് സെന്റർ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ വി.പി.മിറ്റേഷ്,

എൽ ഐ കെ.നാരായണൻ, അറ്റൻഡർ യു.വിമല  എന്നിവരാണ് പരിശോധന നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, വൈസ് പ്രസിഡന്റ് പി.ദാമോദരൻ, മൂന്നാം വാർഡംഗം പി.കുഞ്ഞികൃഷ്ണൻ എന്നിവരും സ്ഥലത്തെത്തി.

No comments