Breaking News

'ക്ഷേമനിധിയിലുള്ള തൊഴിലാളികൾക്ക് സർക്കാർ നൽകുന്ന ചികിത്സാ സഹായവും മറ്റാനുകൂല്യങ്ങളും വർധിപ്പിക്കണം' കെ ടി യു സി (എം) കാസർകോട് ജില്ലാ നേതൃസംഗമം വെള്ളരിക്കുണ്ടിൽ നടന്നു


വെള്ളരിക്കുണ്ട് :  ഷേമനിധിയിൽ അംഗമായിരിക്കുന്ന തൊഴിലാളികൾക്ക് സർക്കാർ നൽകുന്ന ചികിത്സാ സഹായവും മറ്റാനുകൂല്യങ്ങളും ജീവിത ചിലവ് വളരെ വർദ്ധിച്ചിരിക്കുന്നു ഈ കാലയളവിൽ വളരെ പരിമിതമാണെന്നും ഈ ആനുകൂല്യങ്ങൾ അടിയന്തരമായി വർധിപ്പിച്ച് നൽകി ക്ഷേമനിധി അംഗങ്ങളെ സഹായിക്കണമെന്ന് കെ ടി യു സി (എം)കാസർകോട് ജില്ല നേതൃസംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.നേതൃസംഗമം കേരള കോൺഗ്രസ് (എം) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.ജോസ്‌ ടോം ഉദ്ഘാടനം ചെയ്തു. കെ ടി യു സി (എം) ജില്ലാ പ്രസിഡണ്ട് ടോമി ഈഴറേറ്റ്‌ അധ്യക്ഷതവഹിച്ചു. കെ ടി യു സി (എം) സംസ്ഥാന പ്രസിഡണ്ട് ജോസ് പുത്തൻകാല മുഖ്യപ്രഭാഷണം നടത്തി കുര്യാക്കോസ് പ്ലാപറമ്പിൽ,ചാക്കോ തെന്നിപ്ലാക്കൽ, ജോയ് മൈക്കിൾ, ഷാജി വെള്ളംകുന്നേൽ, ബിജു തുളുശേരിയിൽ,ഷിനോജ് ചാക്കോ, ലിജിൻ ഇരുപ്പക്കാട്ട് ,പുഷ്പ്പമ്മാ ബേബി,ജോസ് കാക്കക്കുട്ടുങ്ങൽ,ബാബു നേടിയകാല ,സേവ്യർ  കളരിമുറിയിൽ ജോസ് ചെന്നക്കാട്ട്കുന്നേൽ, സ്റ്റീഫൻ മുരികുന്നേൽ ,ടോമി മണിയൻതോട്ടം, സാജു പാമ്പക്കൽ, ജോസ് പെണ്ടാനം,മനോജ് മാടവന എന്നിവർ പ്രസംഗിച്ചു.


ജില്ലാ ഭാരവാഹികൾ ആയി പ്രസിഡൻറ് ടോമി ഇഴറേട്ടു, വൈസ് പ്രസിഡൻറ് പീറ്റർ കെ സി, സെക്രട്ടറി മനോജ് മാടവന, ഷാജി മാത്യു കളപ്പുര തൊട്ടിയിൽ, ജോൺകുട്ടി മരത്തിൻമൂട്ടിൽ, രാജേഷ് എം ആർമനയ്ക്കൽ പറമ്പിൽ, ജോഷി വാതല്ലൂർ, ജോസ് കുര്യത്തു, ജോണിക്കുട്ടി വെങ്കിട്ടുക്കൽ ,  സുനെഷ് മാത്യു, സാബു തോമസ് കടവിൽ എന്നിവരെ തിരഞ്ഞെടുത്തു

No comments