Breaking News

അമ്പലത്തറ ആനക്കല്ല് രക്തസാക്ഷി ഗോവിന്ദൻ സ്മാരക വായനശാല & ഗ്രന്ഥാലയത്തിലെ അക്ഷരസേന വളണ്ടിയർമാർക്ക് ലൈബ്രറി കൗൺസിൽ തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു


അമ്പലത്തറ: സംസ്ഥാന ലൈബ്രറി കൗൺസിൽ തീരുമാന പ്രകാരം സന്നദ്ധ പ്രവർത്തനങ്ങൾക്കായി ആനക്കല്ല് രക്തസാക്ഷി സ:ഗോവിന്ദൻ സ്മാരക വായനശാലയിൽ രുപീകരിച്ച അക്ഷരസേനയിലെ വളണ്ടിയർമാർക്ക് ലൈബ്രറി കൗൺസിൽ നൽകുന്ന തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തു. അക്ഷരസേന വളണ്ടിയർ ഷിബു.വി.കെ. യ്ക്ക് കാർഡ് നൽകിക്കൊണ്ട് മുൻ പഞ്ചായത്ത് മെമ്പർ പി.നാരായണൻ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് വന്ദന.ടി.പി.അദ്ധ്യക്ഷയായി. സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും ലൈബ്രേറിയൻ സവിത രാജൻ നന്ദിയും പറഞ്ഞു.

No comments