പരപ്പയിൽ വാഹനത്തിൽ നിന്നും ഇറക്കുന്നതിനിടെ പശു ഓടയിൽ വീണ് കുടുങ്ങി രക്ഷകരായത് കാഞ്ഞങ്ങാട് അഗ്നിശമനസേന
കാഞ്ഞങ്ങാട്: ഓടയില്‍ വീണ പശുവിനെ അഗ്നിശമന സേന രക്ഷപ്പെടുത്തി. പരപ്പ ചെല്ലന്‍തെറയിലെ റിക്‌സണ്‍ന്റെ വീട്ടിലെ പശുവാണ് ഇന്നലെ രാത്രി വീടിന് സമീപത്തെ റോഡരികിലെ ഓടയില്‍ വീണത്. കോയമ്പൂത്തിരിൽ നിന്നും മൂന്ന് പശുക്കളെ നാട്ടിലെത്തിച്ച് വാഹനത്തില്‍ നിന്നും ഇറക്കുന്നതിനിടില്‍ പശു തെന്നി സമീപത്തെ ഓടയിലേക്ക് വീഴുകയായിരുന്നു. പശുവിന്റെ പിറക് വശം ഓടയില്‍ കുടുങ്ങി എഴുന്നേല്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരിന്നു. ഒടുവില്‍ കാഞ്ഞങ്ങാട് നിന്നും അഗ്നിശമനാ സ്ഥലത്തെത്തി ജെ സി ബി ഉപയോഗിച്ച് ഓടയിലെ ഇരുമ്പ് സ്ലാബ് നീക്കം ചെയ്ത് പശുവിനെ പുറത്തെടുക്കുകയായിരുന്നു. സീനിയര്‍ ഫയര്‍ റെസ്‌ക്യു ഓഫീസര്‍ മനോഹരന്‍, ഫയര്‍മാന്‍ ഉമേഷന്‍, വിനീഷ്, ഷിജു, ഹോംഗാര്‍ഡ് രമേശന്‍, ഫയര്‍മാന്‍ ഡ്രൈവര്‍ നസീര്‍ എന്നിവര്‍ നേതൃത്വം നല്‍കി
No comments