Breaking News

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഓട്ടോ ടാക്സി ഫെഡറേഷൻ സിഐടിയു പനത്തടി ഏരിയ കമ്മറ്റി പടിമരുത് പോസ്റ്റോഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി


ഒടയഞ്ചാൽ: കേന്ദ്ര സർക്കാർ പൊതു സ്വത്തുക്കൾ വിൽക്കുന്ന നടപടി പിൻവലിക്കുക, പെട്രോൾ-ഡീസൽ-പാചക വാതക വില വർദ്ധനവ് പിൻവലിക്കുക, ഓട്ടോ ടാക്സി നിരക്കുകൾ കാലോചിതമായി പരിഷ്കരിക്കുക, 15 വർഷം പഴക്കമുള്ള വാഹനങ്ങൾ പൊളിക്കാനുള്ള തീരുമാനത്തിൽ ഇളവ് നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഓട്ടോ ടാക്സി ഫെഡറേഷൻ (സി ഐ ടി യു ) പനത്തടി എരിയയിൽ ധർണ്ണ സമരം സംഘടിപ്പിച്ചു.  പടിമരുത് പോസ്റ്റോപ്പീസിനു മുന്നിൽ നടത്തിയ ധർണ്ണ സമരം ഓട്ടോ ടാക്സി ഫെഡറേഷൻ ജില്ല കമ്മറ്റി അംഗം കെ.വി.ഷാബു ഉത്ഘാടനം ചെയ്തു.കോടോം - ബേളുർ ഡിവിഷൻ ട്രഷറർ സുകുമാരൻ സ്വാഗതവും പ്രസിഡണ്ട് സത്യരാജ് അദ്ധ്യക്ഷതയും വഹിച്ചു

No comments