Breaking News

വെള്ളരിക്കുണ്ട് വടക്കാംകുന്ന് മലനിരകളിലെ ഖനനാനുമതിയിൽ പ്രതിഷേധം: സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം തുടങ്ങി

വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് വടക്കാകുന്നിൽ മരുതുകുന്ന് ഭാഗത്ത് നൽകിയ ഖനനാനുമതികൾ പഞ്ചായത്ത് ,വില്ലേജ് താലൂക്ക് ജില്ലാ ഭരണകൂടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ജനപ്രതിനിധികൾക്കും സമരസമിതി പ്രവർത്തകർക്കുമൊപ്പം പ്രദേശങ്ങൾ സന്ദർശിച്ച് നിയമ ലംഘനം വിലയിരുത്തുക, നിയമ നടപടികൾ സ്വീകരിച്ച് നൽകിയ അനുമതികൾ റദ്ദ് ചെയ്യുക, തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഖനന മാഫിയകൾക്കുള്ള താക്കീതായി സത്യാഗ്രഹ സമരം ആരംഭിച്ചു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.കെ.രവി സമരം ഉദ്ഘാടനം ചെയ്തു. ആയിരകണക്കിന് ജനങ്ങളുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ നാടിനൊപ്പം പഞ്ചായത്തും ഭരണസമിതിയും നിലകൊള്ളുമെന്ന് പ്രസിഡന്റ് ജനങ്ങൾക്ക് ഉറപ്പു നൽകി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.വി.ചന്ദ്രൻ, വാർഡ് മെമ്പർ എം.ബി.രാഘവൻ, സി പി ഐ എം പരപ്പ ലോക്കൽ കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. സമരസമിതി ചെയർമാൻ പി ഡി അബ്രഹാം അദ്ധ്യക്ഷത വഹിച്ച ചടങ്ങിന് കൺവീനർ അജയൻ കാരാട്ട് സ്വാഗതവും ഹരിഹരൻ.ബി നന്ദിയും രേഖപ്പെടുത്തി.

No comments