Breaking News

അമ്പലത്തറ ആനക്കല്ല് രക്തസാക്ഷി ഗോവിന്ദൻ സ്മാരക വായനശാല& ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലാ വാരാഘോഷവും സമ്മാനദാനവും നടത്തി


അമ്പലത്തറ: ഗ്രന്ഥശാലാ വാരാഘോഷത്തിൻ്റെ ഭാഗമായി ആനക്കല്ല് രക്തസാക്ഷി സ: ഗോവിന്ദൻ സ്മാരക വായനശാല സംഘടിപ്പിച്ച 'വായനയുടെ ലോകം ' പ്രഭാഷണവും , ഓണാഘോഷ മത്സര വിജയികൾക്കുള്ള സമ്മാന ദാനവും പു.ക.സ. കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗം പി.അപ്പക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഭരണ സമിതി അംഗം ബിജു ബാത്തൂർ അദ്ധ്യക്ഷനായി. സി.പി.ഐ.എം ഏഴാംമൈൽ ലോക്കൽ കമ്മറ്റി അംഗം പി.നാരായണൻ, വയോജനവേദി ചെയർമാൻ പി.കൃഷ്ണൻ, ബാലസംഘം പനത്തടി ഏരിയാ ജോ. സെക്രട്ടറി കിരൺ വയമ്പ്, വനിതാ വേദി കൺവീനർ പ്രീജ സുരേഷ്, യുവത സെക്രട്ടറി അനുശ്രി, വായനശാല പ്രസിഡൻ്റ് വന്ദന.ടി.പി. തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സുനിൽ പാറപ്പള്ളി സ്വാഗതവും ലൈബ്രേറിയൻ സവിത രാജൻ നന്ദിയും പറഞ്ഞു.

No comments