Breaking News

കൊന്നക്കാടിന് നൊമ്പരമായി പ്രദീഷ് ചാലക്കുടിയുടെ വേർപാട്


കൊന്നക്കാട് :ചുരുങ്ങിയ കാലം കൊണ്ട് കൊന്നക്കാടിന്റെ പ്രിയപ്പെട്ടവനായി മാറിയ കർഷകനും പൊതുപ്രവർത്തകനുമായിരുന്ന പ്രദീഷ് ചാലക്കുടിയുടെ വേർപാട് കൊന്നക്കാട് ഗ്രാമത്തെ ദുഃഖത്തിലാഴ്ത്തി . വൈറ്റ് ആർമി കൊന്നക്കാട് വാട്സാപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ  പ്രദീഷ് ചാലക്കുടിയുടെ അകാലനിര്യാണത്തിൽ കൊന്നക്കാട് ടൗണിൽ അനുശോചന യോഗം നടത്തി.പഞ്ചായത്ത്‌ അംഗം പി സി രഘു നാഥൻ,ഐ ൻ എ ദേശീയ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ,എൽ ഡി എഫ് ബളാൽ പഞ്ചായത്ത്‌ കൺവീനർ ടി പി തമ്പാൻ,വ്യാപാരി വ്യവസായി ഏകോപന സമതി യൂണിറ്റ് പ്രസിഡന്റ്‌ റോബിൻ അലീന,ഗോപാലകൃഷ്ണൻ, ഹരികുമാർ  എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു..

No comments