Breaking News

സംസ്ഥാന അവാർഡിന്റെ തിളക്കത്തിൽ മലയോരം; സംസ്ഥാനത്തെ മികച്ച അങ്കണവാടിക്കുള്ള അവാർഡ് ചിറ്റാരിക്കാൽ അങ്കണവാടിക്ക്

ചിറ്റാരിക്കാൽ: വനിതാശിശുവികസന വകുപ്പ്  വനിതാ ശിശുവികസന പദ്ധതിയിൻ കീഴിൽ 2019 -20 വർഷത്തെ  മികച്ച സേവനം കാഴ്ച്ചവെച്ച അങ്കണവാടിക്കുള്ള സംസ്ഥാന അവാർഡ് പരപ്പ ഐ.സി.ഡി.എസ്. പ്രൊജക്ടിൻ കീഴിലെ സെന്റർ നമ്പർ 23 ചിറ്റാരിക്കാൽ അങ്കണവാടിക്ക് ലഭിച്ചു. 

പരപ്പ ഐ.സി.ഡി.എസ്  പ്രൊജക്ടിൽ രണ്ടാം തവണയാണ്  സംസ്ഥാന അവാർഡ് ലഭിക്കുന്നത്.  നേരത്തെ മികച്ച അങ്കണവാടി പ്രവർത്തകയ്ക്കുള്ള അവാർഡ് ലഭിച്ചിട്ടുണ്ട്.  സംസ്ഥാനത്തെ മികച്ച പ്രവർത്തന മികവിനാണ് ചിറ്റാരിക്കാൽ അങ്കണവാടിയെ തേടി അവാർഡ് എത്തിയത്. ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത്  നിർമ്മിച്ച അതിമനോഹരവും നൂതന സൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ്. ഇതിനുള്ള അംഗീകാരമായിട്ടാണ് മലയോര കുടിയേറ്റ കർഷക ഗ്രാമമായ ചിറ്റാരിക്കാലിലേക്ക് സംസ്ഥാന അവാർഡിന്റെ തിളക്കമുണ്ടായത്. സംസ്ഥാന അവാർഡ് നേടിയതിൻ്റെ അഭിമാനത്തിലും സന്തോഷത്തിലുമാണ് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തും അങ്കണവാടി പ്രവർത്തകരും പരപ്പ ഐ.സി.ഡി..എസ്. ടീമും

No comments