Breaking News

വടംവലി കേരള ടീമിന്റെ പരിശീലകൻ ബാബു കോട്ടപ്പാറയെ 'ബാബു' എന്ന് പേരുള്ളവരുടെ വാട്സ്ആപ് സൗഹൃദ കൂട്ടായ്മ അനുമോദിച്ചു







കാഞ്ഞങ്ങാട് : രാജസ്ഥാനിൽ നടന്ന ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ ഉജ്ജ്വല വിജയം നേടിയ കേരള ടീമിന്റെ പരിശീലകൻ ബാബു കോട്ടപ്പാറയെ ബാബു എന്ന് പേരുള്ളവരുടെ വാട്സ് ആപ് സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
പി.ബാബു അഞ്ചാംവയൽ ഉപഹാരം നൽകി. പച്ചിക്കാരൻ ബാബു കല്യോട്ട് അധ്യക്ഷത വഹിച്ചു. എ.ബാബു നെല്ലിത്തറ,കെ.ബാബു എന്നിവർ ചേർന്ന് പൊന്നാട അണിയിച്ചു. കെ.വി. ബാബു മാവുങ്കാൽ , ഒ.ടി.ബാബു വെള്ളൂട , ടി.ബാബുരാജ് കാരാക്കോട് എന്നിവർ പ്രസംഗിച്ചു. ബാബു പുതിയപുരയിൽ വാഴക്കോട് സ്വാഗതവും ബാബു കോട്ടപ്പാറ നന്ദി പറഞ്ഞു. കഴിഞ്ഞ ദിവസം സമാപിച്ച ദേശീയ വടംവലി ചാമ്പ്യൻഷിപ്പിലേക്ക് വെള്ളരിക്കുണ്ട് സെൻ്റ്. ജൂഡ്സിൽ വച്ച് നടന്ന കേരള ടീമിൻ്റെ പരിശീലകനായിരുന്നു ബാബു കോട്ടപ്പാറ.

No comments