ഹോട്ടലില്‍ തീപ്പിടിത്തം; രണ്ട് തൊഴിലാളികള്‍ മരിച്ചു
പാലക്കാട്: മണ്ണാർകാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് മരണം. നെല്ലിപ്പുഴ ഹിൽവ്യൂ ഹോട്ടലിനാണ് തീപ്പിടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. നാല് നിലയുള്ള ഹോട്ടലിന്റെ മുകളിലെ നിലയിലാണ് തീപ്പിടുത്തമുണ്ടായത്. തീ ഇതിനകം പൂർണമായും അണച്ചു.
രണ്ട് തൊഴിലാളികളാണ് മരിച്ചത്. ഇവർ മലപ്പുറം കോട്ടക്കൽ സ്വദേശികളാണ്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. ഒരാൾ കുടുങ്ങിക്കിടക്കുന്നു എന്നാണ് ആദ്യം വിവരം ലഭിച്ചത്. എന്നാൽ അഗ്നി രക്ഷാസേനയെത്തി തീ അണച്ചതോടെയാണ് രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചത്.
No comments