എളേരിത്തട്ട് ഇ കെ നായനാർ മെമ്മോറിയൽ ഗവ. കോളേജിൽ വിവിധ വിഷയങ്ങളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ
വെള്ളരിക്കുണ്ട്: എളേരിത്തട്ട് ഇ കെ നായനാർ
മെമ്മോറിയൽ ഗവ. കോളേജിൽ ഈ
അധ്യയന വർഷം ഇംഗ്ലീഷ്, പൊളിറ്റിക്കൽ
സയൻസ്, ഹിന്ദി, കൊമേഴ്സ്, ഫിസിക്സ്,
ഇക്കണോമിക്സ് എന്നീ വിഷയങ്ങളിൽ
ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകളിലേക്ക്
അഭിമുഖം നടത്തുന്നു.
സപ്തംബർ 15ന് രാവിലെ 10 മണിക്ക്
ഇംഗ്ലീഷ്, ഉച്ചക്ക് 1.30 ന് ഇക്കണോമിക്സ്,
സപ്തംബർ 16ന് രാവിലെ 10 മണിക്ക് ഹിന്ദി,
ഉച്ചക്ക് 1.30ന് കൊമേഴ്സ്, സപ്തംബർ 17ന്
രാവിലെ 10 മണിക്ക് പൊളിറ്റിക്കൽ
സയൻസ്, ഉച്ചക്ക് 1.30ന് ഫിസിക്സ്
എന്നിവയുടെ അഭിമുഖം നടക്കും.
ബന്ധപ്പെട്ട വിഷയങ്ങളിൽ നെറ്റ് ആണ്
യോഗ്യത. യു ജി സി നെറ്റ്
യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55%
മാർക്കിൽ കുറയാത്ത ബിരുദാനന്തര
ബിരുദം ഉളളവരെയും പരിഗണിക്കും.
കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ്
ഡെപ്യൂട്ടി ഡയറക്ടർ പ്രസിദ്ധീകരിച്ചിട്ടുളള
പാനലിൽ ഉൾപ്പെട്ടിട്ടുളളവർ ജനന തീയതി,
വിദ്യാഭ്യാസ യോഗ്യതകൾ എന്നിവ
തെളിയിക്കുന്ന അസ്സൽ
സർട്ടിഫിക്കറ്റുകളും, പാനലിലെ
രജിസ്ട്രേഷൻ നമ്പരും സഹിതം
പ്രിൻസിപ്പൽ മുമ്പാകെ അഭിമുഖത്തിന്
ഹാജരാകണം. ഫോൺ: 0467-2241345, 9847434858.
No comments