Breaking News

''27ൻ്റെ ഭാരത ബന്ദ് വിജയിപ്പിക്കുന്നതിന് മലയോരത്തും ഒരുക്കങ്ങൾ പൂർത്തിയായി"; ഭീമനടിയിൽ ചേർന്ന എളേരിഏരിയ സംയുക്ത കർഷക സമരസമിതി നേതൃയോഗം


 

വെള്ളരിക്കുണ്ട്: കർഷകസംഘടനകളുടെ ആഭിമുഖ്യത്തിൽ 27 ന് നടക്കുന്ന ഭാരത ബന്ദ് വിജയിപ്പിക്കാൻ വേണ്ട മുന്നൊരുക്കങ്ങൾക്ക് ഭീമനടിയിൽ ചേർന്ന  എളേരി ഏരിയ സംയുക്ത  കർഷകസമരസമിതി നേതൃയോഗം രൂപം നല്കി.


24 ന് വെസ്റ്റ് എളേരി പഞ്ചായത്തിലെ നർക്കിലക്കാട്ടും 25 ന് ഈസ്റ്റ് എളേരി പഞ്ചായത്തിലെ കമ്പല്ലൂരും ബളാൽ പഞ്ചായത്തിലെ വെള്ളരിക്കുണ്ടിലും കിസാൻ പഞ്ചായത്തുകൾ സംഘടിപ്പിക്കും. 26 ന് വൈകുന്നേരം മലയോരത്തെ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനം നടത്തും.


27 ന് രാവിലെ ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നഗരകേന്ദ്രങ്ങളിൽ പ്രകടനങ്ങൾ ഉണ്ടായിരിക്കും.കേരളത്തിൽ ബന്ദിന് പകരം ഹർത്താലായിരിക്കും നടത്തുക. സി.പി.ഐ.എം. ഏരിയാ കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ കർഷകസംഘം ഏരിയാ സെക്രട്ടറി ടി.പി.തമ്പാൻ അധ്യക്ഷത വഹിച്ചു. 

കിസാൻ സഭ ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.സഹദേവൻ കാര്യങ്ങൾ വിശദീകരിച്ചു. കർഷക യൂണിയൻ ജില്ലാ പ്രസിഡണ്ട് ജോർജുകുട്ടി തോമസ് മാടപ്പള്ളി സ്വാഗതവും ജോസ് കാക്ക കൂടുങ്കൽ നന്ദിയും പറഞ്ഞു.


സ്കറിയ കല്ലേക്കുളം,

സി.കെ.അപ്പു നായർ

എം.വി.കുഞ്ഞമ്പു, 

ജോസ് മണിയംതോട്ടം

ബിജു തുളിശ്ശേരി,

ഷാജിവെള്ളംകുന്നേൽ

എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

No comments