Breaking News

കാഞ്ഞങ്ങാട് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഓട്ടോയിടിച്ച് റിട്ട. എക്സിക്യൂട്ടിവ് എഞ്ചിനിയർ മരിച്ചു


കാഞ്ഞങ്ങാട് : പുതിയ കോട്ടയിൽ നിന്നു കോട്ടച്ചേരി ഭാഗത്തേക്കു പോവുകയായിരുന്ന ഓട്ടോയിൽ ഇടിച്ച് അതിയാമ്പൂർ കാലിക്കടവിലെ കുറ്റ്യാട്ടു വീട്ടിൽ ചന്തു (75) മരണപ്പെട്ടു. ബുനാഴ്ച രാത്രി 8 മണിയോടെ പുതിയകോട്ടയിലെ മുഖ്യ തപാൽ ഓഫീസിനു മുന്നിൽ വെച്ച് റോഡു മുറിച്ചു കടക്കുന്നതിടെയാണ് അപകടം. ഉടൻ കാഞ്ഞങ്ങാട് സ്വകാര്യാസ്പത്രിയിലേക്കു മാറ്റിയെങ്കിലും പരിക്കു ഗുരുതരമായതിനാൽ ജില്ലാസ്പത്രിയിലെത്തിച്ചപ്പോഴേക്കും മരണപെട്ടു. ഭാര്യ സുമിത്ര, മക്കൾ: സുചിത്ര , സുശാന്ത്. മരുമക്കൾ അജയകുമാർ , ദൃശ്യ.

No comments