Breaking News

മാലോത്ത് ആധുനിക രീതിയിലുള്ള പൊതുശൗചാലയം നിർമ്മിക്കുക; സി.പി.ഐ.എം മാലോം ബ്രാഞ്ച് സമ്മേളന പ്രമേയം


മാലോം: അനുദിനം വികസിച്ചു കൊണ്ടിരിക്കുന്ന മാലോം ടൗണിലേക്ക് ദിനംപ്രതി സ്ത്രീകൾ ഉൾപ്പടെ നൂറ് കണക്കിനാളുകൾ വിവിധ ആവശ്യങ്ങൾക്കായി ടൗണിനെ ആശ്രയിക്കുന്നു. ഇങ്ങനെ എത്തുന്ന ആളുകൾക്കും, വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്ത്രീകളടക്കമുള്ള തൊഴിലാളികൾക്കും പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കാൻ സൗകര്യപ്രദവും, വൃത്തിയുമുള്ള ഒരു പൊതു ശൗചാലയം മാലോത്തില്ല.

ഇതിനൊരു പരിഹാരമായി 'ടേക്ക് എ ബ്രേക്ക് ' പദ്ധതിയിൽ ഉൾപെടുത്തി ആധുനിക രീതിയിലുള്ള ഒരു ശൗചാലയം മാലോത്ത് അനുവദിക്കണമെന്ന് സി.പി.ഐ.എം മാലോം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോട് അവശ്യപെട്ടു.

സമ്മേളനം സജിൻരാജിൻ്റെ അധ്യക്ഷതയിൽ ഏരിയ കമ്മിറ്റി അംഗം ടി.കെ സുകുമാരൻ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷി പ്രമേയം അനൂപ് ഡി തോമസും, പ്രവർത്തന റിപ്പോർട്ട് കെ.ദിനേശനും അവതരിപ്പിച്ചു.

സെക്രട്ടറിയായി കെ ദിനേശനെ തിരഞ്ഞെടുത്തു.

No comments