Breaking News

ബിജെപി ദേശീയ തലത്തില്‍ രൂപം നല്‍കിയ ഹെല്‍ത്ത് വളണ്ടിയേര്‍സ് സംവിധാനത്തിന്റെ ഭാഗമായി തൃക്കരിപ്പൂരിൽ ശിൽപ്പശാല സംഘടിപ്പിച്ചു


നീലേശ്വരം: തിരെഞ്ഞെടുപ്പിനെ ലക്ഷ്യമാക്കി പിണറായി സർക്കാർ പി ആർ വർക്ക് നടത്തി കോവിഡ് വ്യാപനം മറച്ച് വെച്ചതാണ് കോവിഡ് വ്യാപനം കൂടാൻ പ്രധാന കാരണമെന്ന് അഡ്വ: കെ.ശ്രീകാന്ത് പറഞ്ഞു. ആരോഗ്യരംഗത്ത് നമ്പര്‍ വണ്‍ എന്ന അവകാശത്തിനിടയിലും കേരളത്തിലെ കോവിഡ് രോഗബാധ നിയന്ത്രണവിധേയമാകാത്തത്  ആശങ്കാജനകമാണെന്നും ഉത്തര്‍പ്രദേശിനെ കുറിച്ച് 'ആശങ്കപ്പെട്ടവര്‍' കേരളത്തിലെ കോവിഡ് വ്യാപനത്തെകുറിച്ച് മൗനം പാലിക്കുന്നുവെന്നും ബിജെപി കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ. ശ്രീകാന്ത് പറഞ്ഞു. ബിജെപി ദേശീയ തലത്തില്‍ രൂപം നല്‍കിയ ഹെല്‍ത്ത് വളണ്ടിയേര്‍സ് സംവിധാനത്തിന്റെ ഭാഗമായി ബിജെപി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മധുർ പൊതുജനാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഡോ: അരുൺകുമാർ സി കെ ക്ലാസെടുത്തു .ബി ജെ പി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് സി.വി സുരേഷ് അദ്ധ്വക്ഷനായി ബിജെപി സംസ്ഥാന കൗൺസിൽ അംഗം ടി. കുഞ്ഞിരാമൻ, ബി ജെ പി ജില്ലാ വൈസ് പ്രസിഡന്റ് എം ഭാസ്കരൻ , ബി ജെ പി ജില്ലാ സെക്രട്ടറി വിജയ് റായ് യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സാഗർ ചാത്തമത്ത് എന്നീവർ സംസാരിച്ചും . മണ്ഡലം ജനറൽ സെക്രട്ടറി എ.കെ ചന്ദ്രൻ സ്വാഗതവും മണ്ഡലം ട്രഷറർ ടി.രാധ കൃഷ്ണൻ നന്ദിയും പറഞ്ഞു.

No comments