Breaking News

റോഡിലേക്ക് ഇറങ്ങി ഓടിയ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചെറുവത്തൂരിൽ മൂന്നാം ക്ലാസുകാരി ഓട്ടോറിക്ഷ തട്ടി മരിച്ചു


ചെറുവത്തൂർ: പയ്യങ്കി പള്ളിക്കു സമീപം ഓട്ടോ തട്ടി വിദ്യാർഥി മരിച്ചു. കൈതക്കാട് എ.യു.പി സ്കൂൾ മൂന്നാം ക്ലാസ്​ വിദ്യാർഥി ശഹ്ന (8) ആണ് വീടിന് സമീപം ഓട്ടോ തട്ടി മരണപ്പെട്ടത്.

തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെ ആയിരുന്നു അപകടം. വീട്ടിൽ നിന്ന്​ റോഡിലേക്ക് ഇറങ്ങി ഓടിയ കൊച്ചു കുട്ടിയെ എടുക്കാൻ റോഡിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടം. ഉടൻ ചെറുവത്തൂരിലെ  സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: ഷൗക്കത്ത്. മാതാവ്: സുമയ്യ. സഹോദരി: ശഫ്ന.

No comments