Breaking News

അയൽ വീട്ടിൽ ഒളിഞ്ഞ് നോക്കി വീഡിയോ ചിത്രീകരണം; വെള്ളരിക്കുണ്ട് പാത്തിക്കരയിലെ 24കാരൻ അറസ്റ്റിൽ


 വെള്ളരിക്കുണ്ട് : കുളിമുറിയി ലേയ്ക്ക് ഒളിഞ്ഞു നോക്കി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ പ്രഭാത സവാരിക്കാരനെ പിടികൂടി. വെള്ളരിക്കുണ്ട് പാത്തിക്കരയിലെ അഖിലി(24)നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റു ചെയ്തത്.

കാറ്ററിംഗ് തൊഴിലാളിയായ അഖിൽ പതിവു കഴിഞ്ഞ ദിവസം പുലർച്ചെ നടക്കാൻ ഇറങ്ങിയതായിരുന്നു, ഇതിനിടയിൽ ഒരു വീടിന്റെ രണ്ടാം നിലയിൽ കയറി കുളിമുറിയുടെ വെന്റിലേറ്റർ വഴി ഒളിഞ്ഞുനോക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ ചിത്രീകരിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇത് അയൽവാസികൾ കാണുകയും ബഹളം വയ്ക്കുകയുമായിരുന്നുവെന്നും ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നു പിടികൂടുകയായിരുന്നു. പ്രതിയെ ഹോസ്ദുർഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

No comments