Breaking News

മുനമ്പത്ത് കടവിൽ കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടെത്തി


ശ്രീകണ്ഠാപുരം: ചെങ്ങളായി പഞ്ചായത്തിലെ തേറളായി മുനമ്പത്ത് കടവിൽ ഞായറാഴ്ച വൈകുന്നേരം കുളിക്കാനിറങ്ങിയ കൊയ്ക്കാട്ട് വീട്ടിൽ ഹാഷിമിൻ്റെ മകൻ അൽ സബിനെ (16)   ഒഴിക്കിൽപ്പെട്ട് കാണാതായിരുന്നു. രാത്രി എട്ടുമണി വരെ നാട്ടുകാരും തളിപ്പറമ്പിൽ നിന്നും എത്തിയ അഗ്നിശമന സേനയും നടത്തിയ തെരച്ചിലിൽ കുട്ടിയെ കണ്ടെത്താനായില്ല. തിങ്കളാഴ് രാവിലെ നാട്ടുകാരും അഗ്നിശമന സേനയും നടത്തിയ തിരച്ചലിൽ അൻസബിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സഹപാടിയായ അബൂബക്കർ മൻസൂർ എന്നിവരോടപ്പം കുളിക്കാൻ ഇറങ്ങിയപ്പോൾ മറുകരയായ കോറ ളായി തുരുത്തിലേക്ക് കുട്ടികൾ  നീന്തു കയായിരുന്നു.അബൂബക്കറും, മൻസൂർ , സിനാൻ എന്നവരോടപ്പമാണ് അൻസബിനും നീന്തിയത്.മറ്റുള്ളവർ നീന്തി കരക്കെത്തിയെങ്കിലും അൻസബിൻ ഒഴുക്കിൽപ്പെടുകയായിരുന്നു.

അൻസബിൻ കുറുമാത്തൂർ ഗവ: ഹയർ സെക്കന്ററിയിൽ നിന്ന് പത്താം തരം പരീക്ഷയെഴുതി പ്ലസ് വൺ അഡ്മിഷൻകാത്തിരിക്കുകയായിരുന്നു.  മാതാവ്  സാബിറ കെ. അൻസില ,മുഹമ്മദ് സഹോദരങ്ങളാണ്.അഡ്വ. സജീവ് ജോസഫ് എം എൽ.എ  പഞ്ചായത്ത് പ്രസിഡണ്ട്. വി.പി മോഹനൻ,ബ്ലോക്ക്പഞ്ചായത്ത്മെമ്പർകൊയ്യം ജനാർദ്ധനൻ, പഞ്ചായത്ത് സെക്രട്ടരി രാജേഷ്എന്നിവർ സംഭവ സ്ഥലത്തെത്തി ' കൂട്ടിയെ കണ്ടെത്തുന്നതിനുള്ള തിരച്ചലിൽ പങ്കെടുക്കുകയുണ്ടായി

No comments