Breaking News

മഹിളാ മന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതായി


എറണാകുളം: ചമ്പക്കര മഹിളാ മന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി. ഇന്ന് പുലർച്ചെ 3.15 ഓടെയാണ് പെൺകുട്ടികൾ പുറത്തുകടന്നത്. സംഭവത്തിൽ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മന്ദിരത്തിന്റെ രണ്ടാമത്തെ നിലയിൽ നിന്നും സാരി കെട്ടി താഴേക്ക് ഇറങ്ങുകയായിരുന്നു പെൺകുട്ടികളെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. രക്ഷപ്പെടാൻ പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കൊച്ചിയിലെ നിർമാണ ശാലയിൽ ജോലിക്ക് നിൽക്കവെയാണ് ഇവരെ ചമ്പക്കര മഹിളാ മന്ദിരത്തിൽ എത്തിച്ചത്.


 

No comments