Breaking News

കുടുംബശ്രീ ജില്ലാമിഷൻ, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് സംയുക്തമായി ചട്ടമലയിൽ ആട്ചന്ത സംഘടിപ്പിച്ചു

ഭീമനടി: കുടുംബശ്രീ ജില്ലാമിഷന്‍  കാസര്‍കോടിന്റെയും വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്സിന്റെയും സംയുക്ത  ആഭിമുഖ്യത്തില്‍ വെസ്റ്റ് എളേരി ചട്ടമലയില്‍ വെച്ച് നടന്ന 'ബ്ലീറ്റ് 2021' മലബാറി ഫെസ്റ്റ് ആടുചന്ത സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  ബേബി ബാലകൃഷ്ണന്‍ ഉദ്ഘടനം ചെയ്തു.  ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടി. ടി സുരേന്ദ്രന്റെ അധ്യക്ഷനായി. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി പുതിയ അടുഗ്രാമം പദ്ധതി പ്രഖ്യാപനം നടത്തി. ആടുചന്തയുടെ വിതരണോദ്ഘാടനം ബാലന്‍ മൗവ്വേനിക്കു ആടിനെ നല്‍കികൊണ്ട് വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മോഹനന്‍ നിര്‍വഹിച്ചു. കുടുംബശ്രീ എ ഡി എം സി ഇക്ബാല്‍.സി എച്ച് പദ്ധതി വിശദീകരിച്ചു. ചടങ്ങില്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  പി സി ഇസ്മില്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ മോളികുട്ടി പോള്‍, കുമാരി അഖില സി. വി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി. ഡി നാരായണി, അന്നമ്മ മാത്യു , വാര്‍ഡ് മെമ്പര്‍മാരായ ഓമന കുഞ്ഞികണ്ണന്‍,  എന്‍. വി പ്രമോദ്, വെറ്റനറി സര്‍ജന്‍ജിബിന്‍ , കൃഷി ഓഫീസര്‍ വി.വി രാജീവന്‍  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ലക്ഷ്മി കെ. പി സ്വാഗതവും മെബര്‍ സെക്രട്ടറി കെ. ജെ പോള്‍ നന്ദിയും പ്രകാശിപ്പിച്ചു.



കുടുംബശ്രീ മൃഗ സംരക്ഷണ മേഖലയിലെ കര്‍ഷകര്‍ക്ക് ആടുകളെ വിറ്റഴിക്കാനും വാങ്ങിക്കുവാനുമുള്ള വേദിയായാണ് പരിപാടി ഒരുക്കിയത്. ഇടനിലക്കാരെ ഒഴിവാക്കി ആട് വളര്‍ത്തലിലൂടെ ഉപജീവനം നടത്തുന്ന വനിതാ കര്‍ഷകര്‍ക്ക് അവരുടെ ആടുകളെ വില്‍ക്കാനും കുടുംബശ്രീയുടെ വിവിധ പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്ക് നേരിട്ട് ആടുകളെ വാങ്ങിക്കുവാനും തയ്യാറാക്കിയ വിപുലമായ അവസരമാണ് ബ്ലീറ്റ് 2021. ആടുഗ്രാമം പദ്ധതി പ്രകാരം ഉത്പാദിപ്പിച്ച ആടുകളെയാണ് വില്‍പനയ്ക്കായി എത്തിച്ചത്. മലബാറി, സങ്കരയിനം ആടുകളുടെ വിപണനം അടുത്ത മാസങ്ങളിലും നടത്തി ആട് കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഡിസംബറില്‍ സീസണ്‍ ആരംഭിക്കുന്നതോടെ കൂടുതല്‍ ആടുകളുടെ വിപണനം സാധ്യമാകുമെന്നും ജില്ലാ മിഷന്‍ കോ ഓഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍ പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആടുഗ്രാമം പദ്ധതിയിലൂടെ ജില്ലാ മിഷന്‍ 44 യൂണിറ്റുകള്‍ക്ക് സബ്‌സിഡി അനുവദിച്ചിരുന്നു. നടപ്പ് വര്‍ഷത്തില്‍ ആടുഗ്രാമം, പട്ടിക വര്‍ഗ്ഗ സുസ്ഥിര വികസന പദ്ധതികളിലൂടെ നൂറിലധികം യൂണിറ്റുകള്‍ക്ക് ധനസഹായം നല്‍കും.


ബ്ലീറ്റ്  2021  മലബാറി ഫെസ്റ്റ് ആട് ചന്തയിൽ 11  ജെ ൽ ജി കളുടെ 89 ആടുകളാണ് വിൽപ്പനക്കായി എത്തിച്ചത് .മലബാറി ,ബീറ്റൽ, ജെമുന പ്യാരി ,മലബാറി ക്രോസ്  എന്നിവ ചന്തയുടെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു. 8000 രൂപ മുതൽ 30000 രൂപ വരെയുള്ള ആടുകളുടെ പ്രദർശനം ബ്ലീറ്റ് 2021 വേറിട്ടൊരു അനുഭവം നൽകി .37 ആടുകളെ നേരിട്ട് വിറ്റഴിക്കാൻ സാധിച്ചപ്പോൾ ,ശേഷിക്കുന്ന ആടുകളെ ടോക്കൺ അഡ്വാൻസ് കൊടുത്തു വിവിധ പദ്ധതികൾക്കായി  ഗുണഭോക്താക്കൾക്ക് ബുക്ക് ചെയ്യാനും സാധിച്ചു .398500 രൂപയുടെഅധിക വരുമാനം കണ്ടെത്താൻ ബ്ലീറ്റ് 2021  മലബാറി ഫെസ്റ്റ് ആട് ചന്തയിൽ പങ്കെടുത്ത കുടുംബശ്രീ  ജെ ൽ ജി അംഗങ്ങൾക്ക് സാധിച്ചു  . ബ്ലീറ്റ് രണ്ടാം ഘട്ട ആട് ചന്ത  നവംബർ മാസത്തിൽ കാറഡുക്ക ബ്ലോക്ക് പരിധിയിൽ വെച്ച്  നടക്കും

No comments