Breaking News

മലബാർ മൾട്ടിസ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മാലക്കല്ല്, വെള്ളരിക്കുണ്ട് ശാഖകൾ തുറന്നു


വെള്ളരിക്കുണ്ട്:  കണ്ണൂർ ആസ്ഥാനമാക്കി തികച്ചും കാർഷിക മേഖലകൾക്കു പ്രാധാന്യം നൽകിക്കൊണ്ട് പ്രവർത്തിക്കുന്ന മലബാർ മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വെള്ളരിക്കുണ്ട് മാലക്കല്ല് ശാഖകൾ തുറന്നു.

സാധാരണക്കാരനും എളുപ്പത്തിൽ മലബാർ ആഗ്രോസൊസൈറ്റിയിൽ അംഗമാകുവാനും ലളിതമായ രീതിയിൽ സേവിങ്ങ് അക്കൗണ്ട് ,റിക്കറിങ്ങ് അക്കൗണ്ട്, സ്ഥിര നിക്ഷേപം എന്നിവ ചെയ്യുന്നതാണ്.

നിലവിൽ സൊസൈറ്റിക്ക് കേരളത്തിലും കർണാടകത്തിലും ബ്രാഞ്ചുകൾ ഉണ്ട്. കർഷകർക്ക് നേരിട്ട് സേവനങ്ങൾ എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും, കർഷക മേഖലയിൽ  സൊസൈറ്റി അംഗങ്ങൾക്ക് കാർഷിക വായ്പയും കാർഷിക അനുബന്ധ വായ്പയും മിതമായ നിരക്കിൽ ലഭ്യമാക്കുമെന്നും  ശാഖ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസിഡൻ്റ് രാഹുൽ ചക്രപാണി പറഞ്ഞു. മാലക്കല്ല് നടന്നചടങ്ങിൽ സി.ഇ.ഒ. സണ്ണി അബ്രഹാം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ ജോസ് മാവേലിൽ , ഏരിയാ മാനേജർ ജയകുമാർ , റോയൽ ട്രാവൻകൂർ റീജണൽ മാനേജർ പ്രസാദ് .ഒ.നായർ തുടങ്ങിയവർ സംസാരിച്ചു.

വെള്ളരിക്കുണ്ട് ശാഖ ഉദ്ഘാടനത്തിൽ സണ്ണി എബ്രഹാം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജിമ്മി ഇടപ്പാടിയിൽ, സെക്രട്ടറി തോമസ് ചെറിയാൻ, ഏരിയാ മാനേജർ ജയകുമാർ , റോയൽ ട്രാവൻകൂർ റീജണൽ മാനേജർ പ്രസാദ് .ഒ.നായർ തുടങ്ങിയവർ സംസാരിച്ചു

No comments