Breaking News

അധികൃതരുടെ അവഗണന; കിനാനൂർ കരിന്തളം കൂവാറ്റി സ്കൂളിലെ ഡിസിസി സെൻ്ററിലുള്ള കോവിഡ് പ്രതിരോധ വസ്തുക്കൾ നശിക്കുന്നു.. പി.പി.ഇ കിറ്റുകൾ എലി കടിച്ച നിലയിൽ

ചോയ്യംകോട്: കൂവാറ്റി സ്‌കൂളിൽ പ്രവർത്തിച്ചിരുന്ന കോവിഡ് ഡിസിസിയിൽ സംഭാവനയായി ലഭിച്ച വില പിടിപ്പുള്ള പി.പി ഇ കിറ്റുകൾ, ബെഡുകൾ ,പ്ലാസ്റ്റിക് പുൽപായ, തലയിണകൾ തുടങ്ങിയ സാധനങ്ങൾ അധികൃതരുടെ അനാസ്ഥ മൂലം നശിക്കുന്നു. ഇതിൽ പലതും എലി കടിച്ച് നശിപ്പിച്ച നിലയിലും, അലക്ഷ്യമായി വാരിവലിച്ചിട്ട നിലയിലുമാണുള്ളത്. പഞ്ചായത്ത് പരിധിയിൽ വ്യാപകമായി സംഭാവന സ്വീകരിക്കുകയും, അതുപയോഗിച്ച് വാങ്ങിയ ഇത്തരം വില പിടിപ്പുള്ള വസ്തുക്കൾ അധികൃതരുടെ ഉത്തരവാദിത്തമില്ലായ്മയിൽ നശിക്കുന്നു എന്നത് ഏറെ ഗൗരവതരമുള്ളതാണെന്നും , ഇതിൻ്റെ ഉത്തരവാദികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്ഥലം സന്ദർശിച്ച ഒ.ബി.സി മോർച്ച ജില്ല സെക്രട്ടറി എസ്.കെ ചന്ദ്രൻ, യുവമോർച്ച പ്രസിഡൻറ് കിരൺരാജ് എന്നിവർ അഭിപ്രായപ്പെട്ടു

No comments