ഹിമാലയത്തിൽ വെള്ളരിക്കുണ്ടിൻ്റെ സാന്നിധ്യമറിയിച്ച് രണ്ട് യുവാക്കൾ.. ലഡാക്കിലെ കർദുങ് ലാ പാസിൽ 'കെഎൽ 79 വെള്ളരിക്കുണ്ട്’ പോസ്റ്റർ ഉയർത്തി ലിബിനും നിതിനും
വെള്ളേരിക്കുണ്ടിൽ നിന്ന് ബുള്ളറ്റിൽ ഇന്ത്യയെ കണ്ടെത്താനുള്ള യാത്ര നടത്തി ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് വെള്ളരിക്കുണ്ട് ബളാൽ സ്വദേശിയായ ലിബിനും ചീമേനി സ്വദേശയായ നിതിനും . കഴിഞ്ഞ ദിവസം ഇവർ ലോകത്തിലെ ഏറ്റവും ഉയരമുള്ള മലനിരകളിലൊന്നായ ലഡാക്ക് പ്രവിശ്യയിലെ പടിഞ്ഞാറൻ ഹിമാലയൻ മേഖലയിൽ സ്ഥിതി ചെയ്യുന്ന കർദുങ് ലാ പാസിലെത്തി. 17562 അടിയാണ് ഇതിന്റെ ഉയരം. ജമ്മുകാശ്‌മീർ സ്വദേശികളൊഴിച്ചുള്ളവർക്ക് ഇവിടെ കടക്കണമെങ്കിൽ ഇന്നർലെൻറ് പെർമിറ്റ് നിർബന്ധമാണ്. ഭാരത സർക്കാർ സംരക്ഷിതമേഖലകളിൽ സഞ്ചരിക്കാൻ നൽകുന്ന അനുമതി പത്രമാണിത്. ഓരോ ചെക്ക് പോസ്‌റ്റിലും ഇത് കാട്ടിയാൽ മാത്രമേ കടത്തിവിടുകയുള്ളു. ലോകത്തിലെ എറ്റവും ഉയരമേറിയ റോഡുകളിലൊന്നുമാണ് ലേയിൽനിന്ന് 39.7 കിലോമിറ്റർ ദൂരമുള്ള ഇവിടെക്കെത്താൻ എകദേശശം മൂന്നുമണിക്കുർ സമയത്തെ കഠിനയാത്ര വേണ്ടിവന്നതയായി ലബിനും നിതിനും ഫേസ്‌ബുക്കിൽ യാത്രാനുഭവങ്ങൾ പങ്കുവെച്ചപ്പോൾ പറഞ്ഞു.
കഴിഞ്ഞ മാസം ഓഗസ്റ്റ് 25നാണ് ഇവർ യാത്ര തുടങ്ങിയത്. ലഡാഖ് , കുളു,മണാലി തുടങ്ങിയ നോർത്ത് ഈസ്ററ് സംസ്ഥാനങ്ങളിൽ ക്കൂടിയായിരുന്നു ഇവരുടെ സാഹസിക യാത്ര. കാർഗിൽ നിന്ന് ലേയിലേക്കുളള യാത്രക്കിടയിൽ ഭക്ഷണം കിട്ടാതെ വിഷമിച്ചപ്പോൾ വഴിയിൽ കണ്ടുമുട്ടിയ പട്ടാളക്കാരായ രണ്ടു മലയാളി ജവാന്മാൾ അവർക്കായി കരുതിവച്ച ഭക്ഷണവും പഴവർഗങ്ങളും സമ്മാനിച്ച് തങ്ങൾക്കാപ്പം സ്‌നേഹം പങ്കിട്ടതും മറക്കാനാവാത്ത യാത്രാനുഭമാണെന്നും
വെള്ളരിക്കുണ്ടിൽ എബിസി മൊബെൽ വേൾഡ് എന്ന മൊബൈൽ ഷോപ്പ് നടത്തി വരുന്ന ലിബിനും സഹസിക യാത്രയിൽ ഒപ്പമുള്ള ചീമേനി സ്വദേശി നിധിനും പറഞ്ഞു. വെള്ളരിക്കുണ്ടിൻ്റെ സാന്നിധ്യം ഹിമാലയത്തിൽ എത്തിച്ച ഈ രണ്ട് യുവാക്കൾ നാട്ടിൽ വൈറലായിക്കഴിഞ്ഞു. മലയോരംഫ്ലാഷ് സ്പെഷ്യൽ ഫീച്ചർ

No comments