Breaking News

പരീക്ഷക്ക് മുന്നോടിയായി പരപ്പ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ ക്ലാസ് റൂമുകൾ ശുചീകരിച്ച് പരപ്പയിലെ ഡിവൈഎഫ്ഐ- സേവാഭാരതി പ്രവർത്തകർ


 


പരപ്പ: പ്ലസ് വൺ പരീക്ഷയ്ക്കായി തുറക്കുന്ന പരപ്പ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ പരീക്ഷയ്ക്കായി തയ്യാറാക്കേണ്ട ക്ലാസ്സ്‌ റൂമുകൾ സേവാഭാരതിയും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് ശുചീകരിച്ചു. പരപ്പയിലെ സേവാഭാരതി പ്രവർത്തകരും ഡിവൈഎഫ്ഐ പരപ്പ മേഖല കമ്മറ്റിയുമാണ് അണു നശീകരണം ഉൾപ്പടെയുള്ള ശുചീകരണ പ്രവർത്തനം ഏറ്റെടുത്ത് നടത്തിയത്. സേവാഭാരതി പ്രവർത്തകരായ കുഞ്ഞികൃഷ്ണൻ എം, റിജിത് കെ, ഹരികൃഷ്ണൻ കെ, പ്രമോദ് കെ, രാഹുൽ എൻ കെ, സുരേന്ദ്രൻ കുണ്ടൂച്ചി എന്നിവരും പരപ്പയിലെ ഡിവൈഎഫ്ഐ പ്രവർത്തകരായ സി.രതീഷ്, അമൽ തങ്കച്ചൻ, ഗോപി കൃഷ്ണ, അശ്വിൻ രാജ്, രാഹുൽ ,സതീഷ് തുടങ്ങിയവരും ചേർന്നാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

No comments