കോവിട് രോഗികൾക്ക് സ്നേഹത്തിന്റെ കരുതലായ് ബളാൽ പതിനൊന്നാം വാർഡ് ജാഗ്രത സമിതി
വള്ളിക്കടവ് :കോവിഡ് രോഗo മൂലം ദുരിതമനുഭവിക്കുന്ന വാഴയിൽ കോളനിയിലെ രോഗികൾ ആയ കുടുംബങ്ങൾക്കും,മറ്റ് കുടുംബങ്ങൾക്കും സൗജന്യമായി പച്ചക്കറി പലവ്യഞ്ജന കിറ്റ് എത്തിച്ചു നൽകി ബളാൽ പഞ്ചായത്ത് പതിനൊന്നാം വാർഡ് ജാഗ്രത സമിതി. കോളനിയിലെ മുഴുവൻ കുടുംബങ്ങൾക്കും കിറ്റ് എത്തിച്ചു നൽകാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ജാഗ്രത സമതി അംഗങ്ങളും. പതിനൊന്നാം വാർഡ് മെമ്പർ ജെസ്സി ചാക്കോ, ഡാർലിൻ ജോർജ് കടവൻ, സോമേഷ്, അമൽ പാരത്താൽ, ജോമോൻ പിണക്കാട്ട് പറമ്പിൽ, വിനീത് ചക്കാല, ടോമി കിഴക്കനാകത്ത് എന്നിവർ നേതൃത്വം നൽകി
No comments