Breaking News

ജേസി വാരാഘോഷത്തിന്റെ ഭാഗമായി ചുള്ളിക്കര ജെസിഐ മെംബർഷിപ്പ് വിതരണം നടത്തി


രാജപുരം: ജേസി വാരാഘോഷത്തിന്റെ ഭാഗമായി ചുള്ളിക്കര ജെസിഐ പുതിയ അംഗത്തിന് മെംബർഷിപ്പ് വിതരണം നടത്തി.  കള്ളാർ സ്വദേശിയും കാലിച്ചാനടുക്കം ഗവ.ഹൈസ്കൂൾ അധ്യാപകനുമായ പി.എം.സൈനുദിന് മെംബർഷിപ്പ് നൽകി പ്രസിഡന്റ് ജെസി കെ.കെ.സന്തോഷ്കുമാർ വാരാഘോഷത്തിന്റെ രണ്ടാം ദിന പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഡയറക്ടർ ജെസി ഷാജി പൂവക്കുളം സ്വാഗതം പറഞ്ഞു. മുൻ പ്രസിഡന്റുമാരായ സുരേഷ് കൂക്കൾ, സന്തോഷ് ജോസഫ്, വാരാഘോഷത്തിന്റെ പ്രോഗ്രാം ഡയറക്ടർ രവീന്ദ്രൻ കൊട്ടോടി, റോണി പോൾ എന്നിവർ പ്രസംഗിച്ചു.

No comments