Breaking News

സെപ്.27ൻ്റെ ഭാരത്ബന്ദിൽ മുഴുവൻ തൊഴിലാളികളും അണിചേരണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കാസർഗോഡ് ജില്ലാ സമ്മേളനം


നീലേശ്വരം:സെപ്. 27 ൻ്റെ ഭാരത് ബന്ദിൽ മുഴുവൻ തൊഴിലാളികളും അണിചേരണമെന്ന് കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) കാസറഗോഡ് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എൻജി കമ്മത്ത് ഹാളിൽ (സ: കെ.ബാലകൃഷ്ണൻ നഗർ) നടന്ന സമ്മേളനം സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ടി.കെ.രാജൻ ഉൽഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് എം.വി.ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ടി.നാരായണൻ രക്തസാക്ഷി പ്രമേയവും പി. കൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സെക്രട്ടറി പി.മണിമോഹൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.രാമൻ വരവ് കണക്കും അവതരിപ്പിച്ചു.പി.വിജയൻ സ്വാഗതം പറഞ്ഞു.

നിർമ്മാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ നൽകുന്നതിനാവശ്യമായ ഫണ്ട് കേന്ദ്ര സർക്കാർ അനുവദിക്കുക. നിർമ്മാണമേഖലയിലെ സെസ് പിരിവ്, കേരളത്തിൽ ലേബർ ഡിപ്പാർട്ട്മെൻ്റിൽ നിന്ന് ഒഴിവാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനു കീഴിൽ കൊണ്ടുവരിക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു.

പ്രസിഡണ്ട്: എം.വി.ചന്ദ്രൻ, വൈസ് പ്രസിഡണ്ടുമാർ: എം.രാമൻ, പി.കൃഷ്ണൻ, ഇ.വി.സുജാത, സെക്രട്ടറി: പി.മണിമോഹൻ, ജോയൻ്റ് സെക്രട്ടറിമാർ: കെ.കെ.കൃഷ്ണൻ, പി.വിജയൻ, എം.വി.സുകുമാരൻ, ട്രഷറർ: ടി.നാരായണൻ എന്നിവർ ഭാരവാഹികളായി 35 അംഗ കമ്മിറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.

No comments