ശ്രീകണ്ഠാപുരം ഇരിക്കൂറിൽ ദൃശ്യം മോഡൽ കൊലപാതകം: സുഹൃത്തിനെ കൊന്ന് ഷോപ്പിങ്ങ് കോപ്ലക്സിൻ്റെ തറയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്തു
ശ്രീകണ്ഠാപുരം: ഇരിക്കുർ പെരുവളത്ത് പറമ്പിനടുത്ത കുട്ടാ വിൽ ഒരു ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ തേപ്പ് പണി എടുത്തു കൊണ്ടിരുന്ന അന്യസംസ്ഥാന തൊഴിലാളി സംഘത്തിൽ പെട്ട ഒരാളെ കൊല ചെയ്ത് ഷോപ്പിങ്ങ് കോംപ്ലക്സിൻ്റെ തറയിൽ കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്ത നിലയിൽ പോലിസ്റ്റ് കണ്ടെത്തി. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ ബോബെയിൽ നിന്നും പോലിസ്സ് കസ്റ്റഡിയിലെടുത്തു.
പെരുവളത്ത് പറമ്പിൽ താമസിച്ച് തേപ്പ് പണി നടത്തിയിരുന്ന ഇതര സംസ്ഥാന തൊഴിലാളി സംഘത്തിൽപ്പെട്ട പശ്ചിമ ബംഗാൾ മുർഷിദ് ബാദ് സ്വദേശി അഷിക്കുൽ ഇസ്ലാമിനെ (26) ആണ് സുഹൃത്ത് മുർഷിദാബാദ് സ്വദേശി പരേഷ് നാഥ് മണ്ഡൽ (26) കൊല ചെയ്ത് ദൃശ്യം മോഡൽ കുഴിച്ചുമൂടൽ നടത്തി തെളിവ് നശിപ്പിച്ച് സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെട്ടത്.
ആഷ്ക്കിനെ ജൂൺ 28 ന് കാണാനില്ലന്ന് കാണിച്ച് സഹോദരൻ മോമിൻ ഇരിക്കൂർ പോലിസ്സിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആഷ്ക്കൂക്കൂലിനോടൊപ്പം താമസ്സിച്ചിരുന്ന പരേഷ് നാഥ് പണ്ഡലിനേയും മറ്റൊരാളേയും കാണാതായിരുന്നു. എന്നാൽ ഇവരെ പറ്റി പോലിസ്സിന് യാതൊരു വിവരവും കിട്ടിയിരുന്നില്ല. ഇതേ തുടർന്ന് കണ്ണൂർ സിറ്റി പോലിസ്സ് കമ്മിഷണർ നവനീത് ശർമ്മ ,ഇരിട്ടി ഡി.വൈ.എസ്.പി.പ്രിൻസ് എബ്രാഹം എന്നിവരുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷ്ണ സംഘത്തിന് രൂപം നൽകുകയായിരുന്നു.ള്ളിക്കൽ സി.ഐ.സുധീർ ,ഇരിക്കൂർ എസ്.ഐ. ഷിജു, എ.എസ്.ഐ. റോയി 'ജോൺ, സി.പി.ഒ.മാരായ ഷം സാദ്', ശ്രീലേഷ് എന്നിവരടങ്ങിയ അന്വേഷണ സംഘo നടത്തിയ സമർത്ഥമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ ബോംബെയിൽ നിന്നും കണ്ടെത്താനായത്. കൊലപാതകത്തിനു ശേഷം പ്രതിയുടെ ഫോൺ സ്വിച്ചോഫ് ആയിരുന്നു.എന്നാൽ ഇടക്കിടെ പ്രതിയുടെ ഫോൺ ഓണായതു കൊണ്ട് അന്വേഷ്ണണ ഉദ്യോഗസ്ഥർക്ക് പ്രതിയുടെ ലൊക്കേഷൻ മനസ്സിലാക്കി സ്ഥലത്തെത്തി പ്രതി പരേഷ് നാഥ് മണ്ഡലിനെ അറസ്റ്റ് ചെയ്യുന്നതിന് സഹായകമായി. ഇയാൾക്കൊപ്പം കൊലപാതകത്തിൽ പങ്കാളിയായ മറ്റൊരാളെ പിടികിട്ടാനുണ്ട്. ഇയാൾക്കു വേണ്ടിയുള്ള അന്വേഷ്ണം പോലിസ്സ് ഊർജ്ജിതപ്പെടുത്തിതിയിരിക്കുകയാണ്.
കുട്ടാവിൽ നടന്ന ദൃശം മോഡൽ കൊലപാതകം നടന്ന സ്ഥലത്തേക്ക് ജനങ്ങൾ എത്തി കൊണ്ടിരിക്കുകയാണ്
No comments