അന്താരാഷ്ട്ര നാളികേരദിനാഘോഷം: തെങ്ങിൻ്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് വ്യത്യസ്തങ്ങളായ ഉൽപ്പന്നങ്ങൾ നിർമ്മിച്ച് മാവിലാടത്തെ കുട്ടികൾ
ചെറുവത്തൂർ: കല്പവൃക്ഷത്തിൻ്റെ മഹിമ ഭാവി തലമുറയിൽ എത്തിക്കുന്നതിനും കേരവിളകളുടെ വൈവിധ്യവൽക്കരണത്തിൻ്റെ സന്ദേശം സമൂഹത്തിൽ എത്തിക്കുന്നതിനും അന്താരാഷ്ട്ര ദിനാചരണം സഹായിക്കുമെന്ന് അന്താരാഷ്ട്ര നാളികേര ദിനാഘോഷത്തിൻ്റെ ഉദ്ഘാടനം ചെയ്തു കൊണ്ട് പിലിക്കോട് പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം മേധാവി ശ്രീമതി ഡോ: വനജ അഭിപ്രായപ്പെട്ടു. ഒരു ദിവസം നീണ്ടു നിൽക്കുന്ന വൈജ്ഞാനികവും വൈവിധ്യങ്ങളുമായ പരിപാടികളാണ് മാവിലാടം ഗവ: എൽ.എൽ.പി സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടത്. തെങ്ങിൻ്റെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ച് കൊണ്ട് കുട്ടികളും രക്ഷിതാക്കളും നിർമ്മിച്ച വിവിധ ഉല്പന്നങ്ങളുടെ പ്രദർശനം, തേങ്ങ പാൽ, തേങ്ങ വെള്ളം, ഇളനീർതടങ്ങിയവ കൊണ്ട് ഉണ്ടാക്കിയ ഭക്ഷ്യവസ്തുക്കളുടെ പാചക അവതരണം- രുചിഭേദങ്ങൾ, തെങ്ങുകയറ്റ യന്ത്രം പരിചയപ്പെടൽ, തേങ്ങ ഉല്പന്നങ്ങളുടെ അതീവ രുചി പ്രമേയമായ കഥകളുടെ അവതരണം, അത്യുല്പാദനശേഷിയുള്ള തെങ്ങ് ഇനങ്ങളെ പരിചയപ്പെടുത്തൽ, കുരുത്തോലയിൽ വിസ്മയം തീർക്കുന്ന കുരുത്തോലകളരി - കരകൗശല ഉല്പന്ന നിർമ്മാണ ക്ലാസ്, കായൽ തീരത്തെ കയർ ഫാക്ടറി സന്ദർശനം തുടങ്ങിയ വിജ്ഞാനപ്രഥവും വൈവിധ്യങ്ങളുമായ പരിപാടികൾ നടന്നു.ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശംസുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് സുരേശൻ മാഷ്, സുനിത ടീച്ചർ, രാജഷ് മാസ്റ്റർ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ, റഫീക്ക് മാസ്റ്റർ, രാജഗോപാലൻ .പി ഉഷ കണ്ണാത്ത് ,മനോജ് മാസ്റ്റർ,ഇസ്മയിൽ മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
No comments