Breaking News

അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വെച്ചാൽ നടപടി


അനർഹമായി മുൻഗണന/എ.എ.വൈവിഭാഗം റേഷൻ കാർഡുകൾ കൈവശംവച്ചിട്ടുളള കാർഡ് ഉടമകൾ കാർഡുകൾ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ ഹാജരാക്കി പൊതുവിഭാഗത്തിലേക്ക് മാറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.  അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിട്ടുള്ളത് ശ്രദ്ധയിൽപെട്ടാൽ ഇതുവരെ കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ വില കമ്പോള നിരക്കിൽ പിഴയായി ഈടാക്കും.  സർക്കാർ/അർദ്ധ സർക്കാർ/പൊതുമേഖല/ബാങ്കിങ്ങ് മേഖലകളിൽ ജോലിചെയ്യുന്നവർ, സർവ്വീസ് പെൻഷൻ വാങ്ങുന്നവർ മുൻഗണന/എ.എ.വൈകാർഡുകൾ കൈവശം വച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ വകുപ്പുതല നടപടികൾക്ക് ശുപാർശചെയ്യും. ആരെങ്കിലും അനർഹമായി മുൻഗണന/എ.എ.വൈകാർഡുകൾ കൈവശംവച്ചിട്ടുളളത് ശ്രദ്ധയിൽപെട്ടാൽ അതാത് താലൂക്ക് സപ്ലൈ ഓഫീസുകളിൽ അറിയിക്കാംവുന്നതാണ്.

കാസർകോട് ജില്ലാ സപ്ലൈ ഓഫീസ് :04994 255138

കാസർകോട് താലൂക്ക് സപ്ലൈ ഓഫീസ് :04994230108

ഹൊസ്ദുർഗ്ഗ്് താലൂക്ക് സപ്ലൈ ഓഫീസ് :04994 2204044

വെളളരിക്കുണ്ട്്് താലൂക്ക് സപ്ലൈ ഓഫീസ് :04672242720

മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസ് :04998240089

No comments