ചെറുവത്തൂരിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും ലോറിയും കൂട്ടിയടിച്ച് നാലോളം പേർക്ക് പരിക്ക്
ചെറുവത്തൂർ : ദേശീയ പാത ഞാണങ്കെ വളവിൽ കെ എസ് ആർടിസി ബസും ലോറിയും കൂട്ടിയടിച്ചു നാലോളം പേർക്ക് പരിക്ക് കണ്ണൂർ ഭാഗത്തു നിന്നു കാഞ്ഞങ്ങാടു ഭാഗത്തേക്കു വരികയായി രുന്ന ബസും മദ്ധ്യപ്രദേശ് നിന്നു കണ്ണൂർ ഭാഗത്തേക്കു പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയടിച്ചത്. വെളളിയാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം ലോറിയിൽ കുടുങ്ങിയ ഡ്രൈവർ രാജേഷിനെ തൃക്കരിപ്പൂരിൽ നിന്നു സ്റ്റേഷൻ ഓഫീസർ ശ്രീനാഥിന്റെ നേതൃത്ത്വത്തിൽ എത്തിയ അഗ്നിരക്ഷാസേനയാണ് രക്ഷപ്പെടുത്തിയത് മറ്റുള്ളവരെ നാട്ടുകാരും പോലിസും ചേർന്ന് രക്ഷപ്പെടുത്തി ആസ്പത്രിയിലേക്കു മാറ്റി ദേശീയ റോഡ് ബ്ലോക്കായതിനാൽ പടുവളം തോട്ടം ഗെയിറ്റിനു സമീപത്തെ റോഡു വഴി ഗതാഗതം തിരിച്ചു വിട്ടിരിക്കുകയാണ്
No comments