കൊവിഡ് മരണം; കേന്ദ്രസർക്കാർ നയം സത്യവാങ്മൂലമായി സുപ്രിംകോടതിയിൽ സമർപ്പിച്ചു
കൊവിഡ് മരണം സംബന്ധിച്ച വിഷയത്തിൽ നയം വ്യക്തമാക്കി കേന്ദ്രസർക്കാർ. കൊവിഡ് ബാധിച്ച് 30 ദിവസത്തിനകം മരണം സംഭവിച്ചാൽ അത് കൊവിഡ് മരണമായി കണക്കാക്കും. കൊവിഡ് മരണം സംബന്ധിച്ച കേന്ദ്രസർക്കാർ നയം സത്യവാങ്മൂലമായാണ് സുപ്രിംകോടതിയിൽ സമർപ്പിച്ചത്. മരണം സംഭവിച്ചത് വീട്ടിലാണോ ആശുപത്രിയിലാണോ എന്നത് പരിഗണനാ വിഷയമല്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.
വിഷയത്തിൽ കേന്ദ്ര ആരോഗ്യമന്ത്രാലയവും ഐ.സി.എം.ആറും വിശദമായ ചർച്ച നടത്തിയാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ നാലംഗ സമിതിയെ നിയോഗിക്കും. 30 ദിവസത്തിനുള്ളിൽ സമിതി മരണം കൊവിഡ് മൂലം സംഭവിച്ചതാണോ എന്ന കണ്ടെത്തിയിരിക്കണം. കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിൽ മാർഗരേഖ തയാറാക്കി.
അതേസമയം, രാജ്യത്ത് ഇന്നലെ 33,376 കൊവിഡ് കേസുകൾ സ്ഥിരീകരിച്ചു. 3.91 ലക്ഷം ആക്ടീവ് കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്. പ്രതിദിന കേസുകളിൽ പകുതിയിലധികവും കേരളത്തിൽ നിന്നുള്ളതാണ്. 308 കൊവിഡ് മരണങ്ങളാണ് ഇന്ത്യയിൽ പുതുതായി റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ 4,42,317ആയി.
No comments