നിർധന കുടുംബത്തിന് സിപിഐ എം ചിറ്റാരിക്കാൽ ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന സ്നേഹവീടിൻ്റെ താക്കോൽദാനം ഇന്ന്
ചിറ്റാരിക്കാൽ: സിപിഐ എം ചിറ്റാരിക്കാൽ ലോക്കൽ കമ്മിറ്റി കമ്പല്ലൂരിലെ കോടോത്തുവളപ്പിൽ കുഞ്ഞിരാമന് നിർമിച്ചു നൽകിയ സ്നേഹവീട് ഞായറാഴ്ച കൈമാറും. രാവിലെ 10.30ന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണൻ താക്കോൽ കുടുംബത്തിന് കൈമാറും. എം രാജഗോപാലൻ എംഎൽഎ മുഖ്യാഥിതിയാകും.
കുഞ്ഞിരാമനും ഭാര്യയും നിത്യരോഗികളാണ്. ചോർന്നൊലിക്കാത്ത അടച്ചുറപ്പുള്ള വീട് എന്നത് ഇവരുടെ സ്വപ്നമായിരുന്നു. ചികിത്സ പോലും നാട്ടുകാരുടെ സഹായത്തിൽ നടക്കുന്ന ഈ കുടുംബത്തിന്ന് വീടെന്നത് സ്വന്‌നം മാത്രമായി. കൈവശമുണ്ടായിരുന്ന 17 സെന്റ്സ്ഥലത്തിന് രേഖയും ഇല്ലാത്തതിനാൽ ലൈഫ് പദ്ധതിയിലും ഉൾപ്പെടുത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് സിപിഐ എം ലോക്കൽ കമ്മിറ്റി സ്നേഹവീട് ഒരുക്കാൻ തീരുമാനിച്ചത്.
കെ പി ദാമോദരൻ ചെയർമാനും പി കെ മോഹനൻ കൺവീനറുമായ കമ്മിറ്റിയാണ് നിർമാണ ചുമതല തൊഴിലാളികൾ സൗജന്യമായി ജോലി ചെയ്തും കട്ടിള ,ജനൽ, സിമന്റ് തുടങ്ങിയവ നാട്ടുകാരായ വ്യക്തികൾ സംഭാവന ചെയ്തും സഹായിച്ചു. 900 സ്ക്വയർഫീറ്റ് ഉള്ള മനോഹരമായ വീടാണ് സർവ ജോലിയും തീർത്ത് കൈമാറുന്നത്. വീടിന് മുറ്റം കെട്ടി. കുഴൽ കിണർ കുഴിച്ച് കുടിവെള്ളവും ഉറപ്പാക്കി. കട്ടിൽ, മേശ ഉൾപ്പെടെയുള്ള മുഴുവൻ ഫർണിച്ചറും റെഡി. ഗ്യാസ് സിലണ്ടറും സ്റ്റൗവും ആവശ്യമായ മുഴുവൻ പാത്രങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
No comments