Breaking News

"വടക്കാക്കുന്ന് മലനിരകളെ തകർക്കാനുള്ള ഭൂമാഫിയയുടെ ഗൂഢനീക്കം അവസാനിപ്പിക്കണം"; സി.പി.ഐ.എം കാരാട്ട് ബ്രാഞ്ച് സമ്മേളന പ്രമേയം


വെള്ളരിക്കുണ്ട്: വടക്കാക്കുന്ന് മലനിരകളെ തകർക്കാനുള്ള ഭൂമാഫിയയുടെ ഗൂഢനീക്കം അവസാനിപ്പിക്കണമെന്ന് സി.പി.ഐ എം കാരാട്ട് ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 

സി.പി.ഐ എം കാരാട്ട് ബ്രാഞ്ച് സമ്മേളനം കാരാട്ട് കെ.നാരായണൻ നഗറിൽ നടന്നു. ഏരിയ കമ്മറ്റി അംഗം പി.വി.ചന്ദ്രൻ ഉദ്ഘാടനം ചെയ്തു .കെ.വി.രവി അധ്യക്ഷത വഹിച്ചു. ടി.എൻ.അജയൻ പ്രമേയം അവതരിപ്പിച്ചു.

ടി.എൻ.ബാബു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വി.ബാലകൃഷ്ണൻ, എ.ആർ.വിജയകുമാർ, എം.ബി.രാഘവൻ, സെലിൻ ജോസഫ്, സി.എച്ച്.അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. പി.വി.ദാമോധരൻ പതാക ഉയർത്തി. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി ഗിരീഷ് കാരാട്ടിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു.

No comments