Breaking News

മൂവാറ്റുപുഴ- കൊന്നക്കാട് കെ.എസ്.ആർ.ടി ബസിൽ ചെറുപുഴയിൽ വച്ച് കണ്ടക്ടറുടെ ടിക്കറ്റ് റാക്ക്, പഴ്സ് അടക്കമുള്ള ബാഗ് മോഷണം പോയി


 



ചെറുപുഴ: മൂവാറ്റുപുഴ - കൊന്നക്കാട് റൂട്ടിൽ സർവ്വീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് കെ.എസ്.ആർ.ടി ബസിൽ നിന്നും കണ്ടക്ടറുടെ ഡ്യൂട്ടി ബാഗ് മോഷ്ടിക്കപ്പെട്ടു. കൊന്നക്കാടേക്ക് വരുന്ന വഴി വൈകിട്ട് 5 മണിക്ക് ചെറുപുഴയിൽ നിർത്തിയിട്ട് ജീവനക്കാർ ചായകുടിക്കാൻ പോയ സമയത്തായിരുന്നു മോഷണം. ടിക്കറ്റ് റാക്ക്, പഴ്സ്, എ.ടി.എം കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ബൈക്കിൻ്റെ താക്കോൽ, വസ്ത്രങ്ങൾ എന്നിവ അടങ്ങിയ ബാഗാണ് മോഷ്ടിക്കപ്പെട്ടതെന്ന് കണ്ടക്ടർ സിബി തോമസ് മലയോരം ഫ്ലാഷിനോട് പറഞ്ഞു. കണ്ടക്ടറുടെ പരാതിയിൽ ചെറുപുഴ പോലീസ് കേസെടുത്തു

No comments