Breaking News

കാഞ്ഞങ്ങാട് ദീപ നഴ്സിംഗ് ഹോമിലെ സർജൻ ഡോ.സതീഷ്കുമാർ അന്തരിച്ചു


കാഞ്ഞങ്ങാട്: കുന്നുമ്മൽ ദീപ നഴ്സിംഗ് ഹോമിലെ സർജൻ കുശവൻകുന്നിലെ ഡോ. കെ എസ് സതീഷ് കുമാർ (59) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. പരേതരായ മൈസൂരുവിലെ റിട. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പള്ളിക്കരയിലെ കീക്കാൻ സഞ്ജീവയുടെയും പ്രേമലതയുടെയും മകനാണ്.

ഭാര്യ: സന്ധ്യാറാണി (മംഗളുറു). മകൻ: സാഗർ (യുഎസ്എ). സഹോദരങ്ങൾ: പുഷ്പലത, വാസന്തി,സുജാത (മൂന്നുപേരും റിട. ബിഎസ്എൻഎൽ), ഡോ. സുരേഖ (പ്രൊഫസർ ആർമി എൻജിനീയറിങ് കോളജ് പൂനെ), ശാലിനി (മൈസൂരു), പരേതനായ ഡോ.ഗണേശ്.

No comments