Breaking News

'നാളികേരത്തിന് അടിസ്ഥാനവില 50 രൂപയാക്കണം'; കർഷക സംഘം ബളാൽ വില്ലേജ് കൺവെൻഷൻ

വെള്ളരിക്കുണ്ട്: കേരളത്തിലെ നാളികേരകർഷകരുടെ ജീവിതാശ്രയമായ നാളികേരത്തിന് അടിസ്ഥാന വില 50 രൂപയാക്കി നിജപ്പെടുത്തണമെന്ന് കേരള കർഷക സംഘം ബളാൽ വില്ലേജ് കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൂടാതെ മഹാളി രോഗത്താൽ അടക്ക പൊഴിച്ചിൽ വ്യാപകമായ അടക്ക കർഷകർക്ക് മതിയായ നഷ്ടപരിഹാരം പഞ്ചായത്തധികൃതർ ഉടനടി നല്കണമെന്നും പ്രമേയം പാസാക്കി. വില്ലേജ് പ്രസിഡണ്ട് ദാമോദരൻ കൊടക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ കർഷക സംഘം എളേരി ഏരിയ സെക്രട്ടറി ടി.പി. തമ്പാൻ ഉദ്ഘാടനം ചെയ്തു. സെപ്തംബർ 27 ന് നടക്കുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു. വില്ലേജ് സെക്രട്ടറി കെ.സി. സാബു സ്വാഗതവും ജോ.സെക്രട്ടറി പി.ആർ. സുമേഷ് നന്ദിയും പറഞ്ഞു.

No comments