Breaking News

ബസ്റ്റാൻ്റ് നിർമ്മാണം ഉടൻ പൂർത്തിയാക്കണം; സി.പി.ഐ.എം വെള്ളരിക്കുണ്ട് ബ്രാഞ്ച് സമ്മേളനം സമാപിച്ചു


 


വെള്ളരിക്കുണ്ട്: മലയോരത്തെ പ്രധാന വ്യാപാര കേന്ദ്രവും താലൂക്ക് ആസ്ഥാനവു മായ വെള്ളരിക്കുണ്ടിൽ വിവിധ ആവശ്യങ്ങൾക്കായി വരുന്ന ആളുകൾക്ക് ബസ് കാത്തുനിൽക്കുന്നതിന് ആവശ്യമായ സ്ഥല സൗകര്യങ്ങൾ ഇല്ല, ആയതിനാൽ എത്രയും പെട്ടെന്ന് ബസ് സ്റ്റാൻഡ് നിർമാണം പൂർത്തീകരിച്ച് യാത്രക്കാർക്കും പൊതുജനങ്ങൾക്കും തുറന്നു കൊടുക്കുന്നതിനാവശ്യമായ ഇടപെടലുകൾ നടത്തണമെന്ന് സിപിഐ എം വെള്ളരിക്കുണ്ട് ബ്രാഞ്ച് സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ ഉദ്ഘാടനം ചെയ്തു, പി ടി ചാക്കോ അധ്യക്ഷത വഹിച്ചു, സണ്ണി മങ്കയം സ്വാഗതം പറഞ്ഞു അബ്ദുൾ ബഷീർ രക്തസാക്ഷി പ്രമേയവും മനീഷ് എൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ കമ്മിറ്റി അംഗം പി കുഞ്ഞിരാമൻ, ലോക്കൽ സെക്രട്ടറി സി ദാമോദരൻ, ലോക്കൽ കമ്മിറ്റി മെമ്പർമാരായ പി കെ രാമചന്ദ്രൻ സജിനി ജനാർദ്ദനൻ, പ്രശാന്ത് വി രാമകൃഷ്ണൻ സി, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി സണ്ണി മങ്കയത്തെ വീണ്ടും ഐക്യകണ്ഠേന തെരഞ്ഞെടുത്തു,120 തവണ രക്തം ദാനം ചെയ്ത വെള്ളരിക്കുണ്ട് ബ്രാഞ്ച് മെമ്പർ സഖാവ് അബ്ദുൾ ബഷീറിനെ സമ്മേളനത്തിൽ ആദരിച്ചു

No comments