Breaking News

ആധുനിക സൗകര്യങ്ങളോടെ കാഞ്ഞങ്ങാട് പുതുതായി ആരംഭിക്കുന്ന സഹകരണ ആശുപത്രിയുടെ ഓഫീസ് തുറന്നു





കാഞ്ഞങ്ങാട്: ആതുര ശുശ്രൂഷ രംഗത്ത് ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന കാഞ്ഞങ്ങാട് കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള സഹകരണ ആശുപത്രിയുടെ ഓഫീസ് കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് പിറകുവശത്തുള്ള എസ്. എന്‍. ആര്‍ക്കേടില്‍ പ്രവര്‍ത്തനമാരംഭിച്ചു. കാഞ്ഞങ്ങാട് എം.എല്‍.എ ഇ. ചന്ദ്രശേഖരന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആതുര ശുശ്രൂഷയ്ക്ക് അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ കാഞ്ഞങ്ങാട്ടെ സഹകരണ ആശുപത്രിക്ക് കഴിയണമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. കൊവിഡ് കാലത്ത് കാസര്‍കോട് ജില്ലക്കാര്‍ വളരെ ഏറെ ദുരിതങ്ങള്‍ അനുഭവിച്ചവരാണ്. ഇനിയൊരു ദുരിതത്തിന് സാക്ഷിയാകാന്‍ അവരെ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ ഹോസ്പിറ്റല്‍ ഭരണസമിതി അംഗം എം. പൊക്ലന്‍ അധ്യക്ഷനായി. അസിസ്റ്റന്റ് രജിസ്ട്രാര്‍ (പ്ലാനിങ് )എം അനന്ദന്‍, സഹകരണ ഹോസ്പിറ്റല്‍ ഭരണസമിതി അംഗം വി.വി. രമേശന്‍, ഡോക്ടര്‍ കെ വാസു, വാര്‍ഡ് കൗണ്‍സിലര്‍ ശോഭ, കെ. ശ്രീകണ്ഠന്‍ നായര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് സി.യൂസഫ് ഹാജി, കെ.ആര്‍.ബല്‍രാജ്, പി.കെ.നിഷാന്ത്, അഡ്വക്കറ്റ് കെ. രാജ്‌മോഹന്‍, അഡ്വക്കറ്റ് ഷുക്കൂര്‍,



പി.പി.കുഞ്ഞികൃഷ്ന്‍ നായര്‍, ഐശ്വര്യ കുമാരന്‍, ഇ.വി.ജയകൃഷ്ണന്‍, എം. രാഘവന്‍, എം.കെ.വിനോദ് എന്നിവര്‍ സംസാരിച്ചു. സഹകരണ ഹോസ്പിറ്റല്‍ ഭരണസമിതി കണ്‍വീനര്‍ അഡ്വക്കേറ്റ് പി.അപ്പുക്കുട്ടന്‍ സ്വാഗതവും കോഡിനേറ്റര്‍ സി. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് സഹകരണ ആശുപത്രിയുടെ ഓഹരി സമാഹരണം ബസ് സ്റ്റാന്‍ഡിന് പിറകുവശത്ത് എസ്. എന്‍.ആര്‍ക്കേഡില്‍ പുതിയതായി ആരംഭിച്ച ഓഫീസില്‍ തുടങ്ങിയിട്ടുണ്ട്. ഓഹരി ആവശ്യമുള്ളവര്‍ ഓഫീസുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട്ടെ പ്രഥമ സഹകരണ ആശുപത്രിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്ന് ഭരണസമിതി അഭ്യര്‍ത്ഥിച്ചു.

No comments