കിനാനൂർ കരിന്തളത്ത് ഹരിതകർമ്മ സേനയുടെ പ്രവർത്തനം വിപുലീകരിക്കുന്നു.. കരിന്തളത്ത് പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് തുറന്നു
കരിന്തളം: സംസ്ഥാന സർക്കാരിന്റെ നൂറ് ദിന പരിപാടിയുടെ ഭാഗമായി 2020 - 21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്തിലെ കരിന്തളത്ത് ഹരിത കർമ്മസേനയുടെ പ്രവർത്തനം വിപുലികരിക്കുന്നതിനായി പുതുതായി നിർമ്മിച്ച പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് കെട്ടിടം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി ഉൽഘാടനം ചെയ്തു . പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.ബേബി ബാലകൃഷ്ണൻ മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ.ശകുന്തള, ഷൈജമ്മ ബെന്നി, കെ.വി. അജിത് കുമാർ , ഉമേശൻ വേളുർ , കെ.വി ബാബു, കയനി മോഹനൻ ,എം.വി. പത്മനാഭൻ, പി.ടി നന്ദകുമാർ,
കുര്യാക്കോസ് പ്ലാപ്പറമ്പിൽ , സി ഭാസ്കരൻ നായർ , വി.സി. പത്മനാഭൻ , സി.എം. ഇബ്രാഹിം, സെലിൻ ജോസ് , ഉഷാ രാജു എന്നിവർ സംസാരിച്ചു. കെ.വി ഉമേഷ് റിപ്പോർട്ട വതരിപ്പിച്ചു. ടി.പി. ശാന്ത സ്വാഗതവും, പി.യു ഷീല നന്ദിയും പറഞ്ഞു.
No comments