Breaking News

തോമാപുരത്തിന്റെ നവീകരിച്ച ചിറ്റാരിക്കാൽ ടൗൺ കപ്പേള വെഞ്ചരിച്ചു


 

ചിറ്റാരിക്കാൽ:1970 ൽ നിർമ്മിച്ച ചിറ്റാരിക്കാലുക്കാരുടെ വിശ്വാസത്തിന്റെ പ്രതീകമായി നിലകൊണ്ട വി അഗസ്റ്റിന്റെ നാമോദയത്തിലുള്ള കുരിശുപള്ളി തലശേരി അതിരൂപത വികാരി ജനറൽ മോൺ ജോസഫ് ഒറ്റപ്ലാക്കലിന്റെ കാർമ്മികത്വത്തിൽ നടത്തപ്പെട്ടു. കുടിയേറ്റ സ്മാരകമായി നിലകൊണ്ട ഈ കുരിശുപള്ളി ആ കാലത്ത് സാബത്തിക ക്ലേശങ്ങൾക്കിടയിലും അമ്മമാർ പിടിയരി നേർച്ചയിലൂടെ ഇതിനുള്ള തുക കണ്ടെത്തിയത്. നാനാ ജാതി മതസ്ഥരുടെ ആശ്രയ കേന്ദ്രമായി ഈ കാലമത്രയും ചിറ്റാരിക്കാൽ ടൗണിൽ നിലകൊണ്ടു. വിശുദ്ധ അഗസ്റ്റിന്റെ നാമോദയത്തിലുള്ള ഈ കുരിശുപള്ളിയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും , വിശുദ്ധ സെബസ്ത്യാനോസിന്റെയും പ്രതിഷ്ഠയാണ് ക്രമീകരിച്ചിരിക്കുന്നത്. നവീകരിച്ച കുരിശുപ്പള്ളി ഇന്ന് നാടിനെ സമർപ്പിച്ചപ്പോൾ ഇത് മലയോരത്തിനാശ്രയ കേന്ദ്രമായി തീരുമെന്ന് തോമാപുരം ഫൊറോന വികാരി ഫാ മാർട്ടിൻ കിഴക്കേത്തലയ്ക്കൽ അഭിപ്രായപ്പെട്ടു. തിരുകർമ്മങ്ങൾക്ക് ഫാ പോൾ മാഞ്ഞൂരാൻ , ഇടവക ട്രസ്റ്റിമാർ , പാരീഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേത്യത്വം നൽകി.

No comments